കാഞ്ഞങ്ങാട് നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന റെയിൻഡ്രോപ്പ്‌സ് ബസും കണ്ണൂരില്‍ നിന്ന് പയ്യന്നൂരിലേക്ക് പോകുന്ന മൂകാംബിക ബസുമാണ് ഏഴാംമൈലില്‍ വച്ച് കൂട്ടിയിടിച്ചത്.
രണ്ട് ബസുകളിലെയും ഡ്രൈവർമാർക്ക് ഗുരുതര പരിക്കേറ്റു.
പരിക്കേറ്റവരെ ചിറവക്കിലെ ലൂർദ് ഹോസ്പിറ്റലിലേക്കും, തളിപ്പറമ്ബ് സഹകരണ ആശുപത്രിയിലേക്കും പരിയാരം മെഡിക്കല്‍ കോളേജ്, കണ്ണൂർ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലേക്കും മാറ്റി.
സംഭവസ്ഥലത്തു നിന്നും അതിവേഗം രക്ഷാപ്രവർത്തനം സാധ്യമാക്കിയത് നാട്ടുകാരുടെയും ബന്ധപ്പെട്ടവരുടെയും പെട്ടെന്നുള്ള ഇടപെടൽ ആയിരുന്നു.
കണ്ണൂർ തളിപ്പറമ്പ് ഹൈവേയിൽ ഏഴാം വലിയ ബ്ലോക്ക് ആണ് അനുഭവപ്പെടുന്നത് ഇരുവശത്തോട്ടും വാഹനങ്ങളുടെ വലിയ നിര തന്നെ രൂപപ്പെട്ടിട്ടുണ്ട്. ആയതിനാൽ ആ വഴിക്ക് കടന്നുപോകാൻ ഉദ്ദേശിക്കുന്നവർ മറ്റു വഴികൾ എടുത്ത് പോകുന്നതായിരിക്കും ഉചിതം.
Post a Comment