ബസ്സിൽ വെച്ച് വിദ്യാർഥിനിയെ ഉപദ്രവിച്ച കുറ്റ്യാടി സ്വദേശിയായ യുവാവ് അത്തോളി പോലീസ് കസ്റ്റഡിയിൽ


      Symbolic Image


ബസ്സിൽ വെച്ച് വിദ്യാർഥിനിയെ ഉപദ്രവിച്ച യുവാവ് അത്തോളി പോലീസ് കസ്റ്റഡിയിൽ.

കുറ്റ്യാടി അടുക്കത്ത് സ്വദേശി ഫൈസലിനെതിരെ കേസെടുത്തു. ഇന്ന് ( വ്യാഴാഴ്ച) രാവിലെ 7.30 ഓടെ കുറ്റ്യാടി - കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന അജുവ ബസിലാണ് സംഭവം. ബസ് ഉള്ളിയേരി സ്റ്റാൻ്റിൽ നിന്നും യാത്ര തുടങ്ങിയ സമയം ഒരേ സീറ്റിലിരുന്ന വിദ്യാർഥിയെ യുവാവ് കടന്നുപിടിക്കുകയായിരുന്നുവെന്നാണ് പരാതി


പെൺകുട്ടി ബഹളം വെച്ചതിനെ തുടർന്ന് ബസ് നേരെ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. പിന്നീട് പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതിയെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കുമെന്ന് അത്തോളി പോലീസ് പറഞ്ഞു.



Post a Comment

Previous Post Next Post