റവ. ഫാ. മാത്യു (ഷിൻസ്) കുടിലിൽ ദേശീയ പതാക താഴ്ത്തുന്ന സമയത്ത് ദേശീയ പതാകയുടെ കമ്പി കരണ്ട് കമ്പനിയിൽ തട്ടി ഷോക്കേറ്റ് മരണപ്പെട്ടു


ദേശീയപതാക താഴ്ത്തുന്നതിനിടെ ഇരുമ്പ് കൊടിമരം വൈദ്യുതി കമ്പിയിലേക്ക് മറിഞ്ഞുവീണ് ഷോക്കേറ്റ് വൈദികൻ മരിച്ചു. മുള്ളേരിയ ഇൻഫന്റ് ജീസസ് ചർച്ചിലെ വികാരി തലശ്ശേരി അതിരൂപതാംഗം ഇരിട്ടി എടൂർ കുടിലിൽ വീട്ടിൽ ഫാ. മാത്യു കുടിലിൽ(ഷിൻസ് അഗസ്റ്റിൻ-29) ആണ് മരിച്ചത്.

വ്യാഴാഴ്ച വൈകിട്ട് ആറു മണിക്കാണ് അപകടമുണ്ടായത്. ഉടൻ മുള്ളേരിയയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന സഹ വികാരി മുള്ളേരിയ ബെല്ലി സ്വദേശി സെബിൻ ജോസഫിനെ (28) പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ദേശീയ പതാക താഴ്ത്തവേ പതാക, കെട്ടിയ കയറിൽ കുരുങ്ങി. പതാക അഴിക്കാൻ സാധിക്കാതെ വന്നപ്പോൾ ഇരുമ്പ് കൊടിമരം പൊക്കി എടുക്കാൻ ശ്രമിക്കുന്നതിനിടെ ഭാരം മൂലം മറിയുകയും സമീപത്തുണ്ടായിരുന്ന എച്ച്.ടി. വൈദ്യുതി കമ്പിയിൽ തട്ടുകയുമായിരുന്നു.

ഒന്നരവർഷം മുമ്പാണ് ഫാദർ ഷിൻസ് മുള്ളേരിയ ചർച്ചിലെ വികാരിയായി ചുമതല ഏറ്റത്. 2020 ഡിസംബറിലാണ് വൈദിക പട്ടം ലഭിച്ചത്. തുടർന്ന് ചെമ്പൻതൊട്ടി, നെല്ലിക്കമ്പോയിൽ എന്നിവിടങ്ങളിൽ സഹവികാരിയായി ജോലി ചെയ്തതിരുന്നു. മുള്ളേരിയയിൽ ചുമതലയേറ്റ ശേഷം പുത്തൂർ സെന്റ് ഫിലോമിന കോളേജിൽ എം.എസ്.ഡബ്ലിയുവിന് ചേർന്നിരുന്നു. കോളേജിൽ രണ്ടാംവർഷ വിദ്യാർഥിയുമാണ്.


ആദൂർ പോലീസ് ഇൻക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അപകട വിവരം അറിഞ്ഞ് മോൺസിഞ്ഞോർ മാത്യു ഇളംതുരുത്തി പടവിൽ, വിവിധ ഇടവകളിലെ വികാരിമാർ, വിവിധ മഠങ്ങളിൽ നിന്നുള്ള കന്യാസ്ത്രീകൾ എന്നിവരും സ്ഥലത്തെത്തി. അച്ഛൻ: പരേതനായ അഗസ്റ്റിൻ. അമ്മ: ലിസി. സഹോദരങ്ങൾ: ലിന്റോ അഗസ്റ്റിൻ, ബിന്റോ അഗസ്റ്റിൻ.

Post a Comment

Previous Post Next Post