പള്ളിക്ക് സമീപമുള്ള കെട്ടിടത്തിൽ വികാരി തൂങ്ങി മരിച്ച നിലയിൽ 🔰⭕


മൂവാറ്റുപുഴ: വാഴക്കുളം സെൻ്റ് ജോർജ് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് കുഴികണ്ണിയിലിനെ പള്ളിക്ക് സമീപമുള്ള കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്‌ച പുലർച്ചെ അഞ്ചിനാണ് പള്ളിയുടെ പാചക പുരയോടു ചേർന്നുള്ള കെട്ടിടത്തിൽ ഫാ. ജോസഫിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

പള്ളിയിൽ നിന്നു വിവരമറിഞ്ഞെത്തിയ വിശ്വാസികൾ ഉടൻ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മൃതദേഹം മൂവാറ്റുപുഴ നിർമല മെഡിക്കൽ സെന്റർ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബുധനാഴ്ച നടന്ന വാഴക്കുളം സർവീസ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷങ്ങളിൽ അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു.

Post a Comment

Previous Post Next Post