മലയോരം ന്യൂസിന്റെ നേതൃത്വത്തിൽ NIMHANS എൻട്രൻസ് എക്സാം എഴുതാൻ പോകുന്ന വിദ്യാർത്ഥികൾക്കായി ഒരുക്കിയ പരീക്ഷാ യാത്ര വിജയകരമായി പൂർത്തീകരിച്ചു 🔰⭕️



ഇരിട്ടി/ഉളിക്കൽ /പയ്യാവൂർ/ചെമ്പൻതൊട്ടി/കരുവഞ്ചാൽ /ചെറുപുഴ : മലയോരം ന്യൂസിന്റെ നേതൃത്വത്തിൽ NIMHANS എൻട്രൻസ് എക്സാം എഴുതാൻ പോകുന്ന വിദ്യാർത്ഥികൾക്കായി ഒരുക്കിയ പരീക്ഷാ പ്രത്യേക യാത്ര വിജയകരമായി പൂർത്തീകരിച്ചു. 



92 വിദ്യാർത്ഥികൾ മലയോരം ന്യൂസിന്റെ യാത്രാ സൗകര്യം ഉപയോഗിച്ച് കൃത്യ സമയത്ത് സെന്ററുകളിലെത്തി എക്സാം എഴുതുകയുണ്ടായി.


വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആരോഗ്യ സുരക്ഷയെ മുൻനിർത്തി ജൂബിലി കാറ്റേഴ്സിന്റെ നേതൃത്വത്തിൽ ഉള്ള കാറ്ററിംഗ് ടീം യാത്രയിൽ ഒപ്പം വരുകയും ഭക്ഷണം പാകം ചെയ്ത് നൽകുകയും ചെയ്തു. 


ആയതിനാൽ തന്നെ ഹോട്ടൽ മുതലായവ ആശ്രയിക്കാൻ ഉള്ള സാഹചര്യ ബുദ്ധിമുട്ടുകൾ വിദ്യാർത്ഥികൾക്ക് നേരിട്ടില്ല. പാചകം ചെയ്യാൻ ആവശ്യമായ വെള്ളം പൂർണമായും നാട്ടിൽ നിന്നും ബാരലുകളിൽ കരുതിയിരുന്നു.

കൃത്യമായ രീതിയിലുള്ള വാഹന സൗകര്യങ്ങൾ അറേഞ്ച് ചെയ്തു റോസാരിയോ ട്രാവൽ ഹബ് യാത്രയിൽ ഉടനീളം വിദ്യാർഥികൾക്ക് ഒപ്പം
ഉണ്ടായിരുന്നു.

പരീക്ഷക്ക് ശേഷം വിദ്യാർത്ഥികൾക്ക് ബാംഗ്ലൂരിലെ പ്രധാനപ്പെട്ട സുവോളജിക്കൽ ഗാർഡൻ ആയ ലാൽബാഗ് ബോട്ടാനിക്കൽ ഗാർഡൻ വിസിറ്റ് ചെയ്യാനുള്ള സൗകര്യവും മലയോരം ന്യൂസ് കോഡിനേറ്റേഴ്സ് ഒരുക്കിയിരുന്നു.



തിരിച്ചു വരും വഴി വിദ്യാർത്ഥികൾക്കായി ലൈവ് ഇലക്ട്രോണിക് ഡി ജെ യും സജ്ജികരിച്ചിരുന്നു. ഏറെ സന്തോഷത്തോടെയും ആവേശത്തോടെയും ആണ് കുട്ടികൾ ഉടനീളം ഡി ജെ യിൽ പങ്കെടുത്തത്.



ഓരോ ഘട്ടങ്ങളിലും കൃത്യമായ ഗൈഡൻസ്, എക്സാം പാറ്റേൺ,  അതാത് വിഷയങ്ങളിൽ സീനിയർ ആയ ലീഡിങ് എൻട്രൻസ് ട്രെയിനേഴ്സിനെ ഉപയോഗിച്ചുള്ള കോച്ചിംഗ് ക്ലാസ് തുടങ്ങി എല്ലാവിധ കാര്യങ്ങളിലും മലയോരം ന്യൂസ് കൊടുത്ത സപ്പോർട്ട് തുടർ വർഷങ്ങളിലും ആവർത്തിക്കണമെന്നും   യാത്രയും, ഭക്ഷണവും, കോർഡിനേഷനും ഏറെ മനോഹരം ആയിരുന്നുവെന്നും വിദ്യാർത്ഥികളും രക്ഷിതാക്കളും പറയുകയുണ്ടായി.




Post a Comment

Previous Post Next Post