റോഡിന്‍റെ സംരക്ഷണ ഭിത്തി തകര്‍ന്നു; വീടുകള്‍ അപകടഭീഷണിയില്‍

ആലക്കോട്: കാർത്തികപുരം-ഉദയഗിരി-താബോർ പിഡബ്ലുഡി റോഡില്‍ താളിപ്പാറ തുണ്ടത്തില്‍ പടിയില്‍ റോഡിന്‍റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു.

ഇതേതുടർന്ന് അപകടസ്ഥലത്തിനു താഴെയുള്ള നിരപ്പേല്‍ സദാശിവൻ, കോയിക്കല്‍ സുരേഷ്, എല്‍സി ചാലില്‍ എന്നിവരുടെ വീടുകള്‍ അപകടഭീഷണി നേരിടുകയാണ്.

10 മീറ്റർ ഉയരത്തിലുള്ള സംരക്ഷണഭിത്തിയുടെ 30 മീറ്റർ നീളത്തിലാണ് ഞായറാഴ്ച രാത്രിയിലെ ശക്തമായ മഴയില്‍ റോഡ് ഇടിഞ്ഞത്. കഴിഞ്ഞവർഷവും മഴയെ തുടർന്ന് ഇതിന് സമീപപ്രദേശം ഇടിഞ്ഞിരുന്നു. ആറുമാസം മുമ്ബാണ് ഇടിഞ്ഞ പ്രദേശത്തെ സംരക്ഷണഭിത്തി വീണ്ടും കെട്ടിയത്. 

സംരക്ഷണഭിത്തി തകർന്ന പ്രദേശവും, ഭീക്ഷണി നേരിടുന്ന വീടുകളും ഉദയഗിരി പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്. ചന്ദ്രശേഖരൻ, പഞ്ചായത്ത് അംഗം മിനി ഉപ്പൻമാക്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സന്ദർശിച്ചു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ദുരന്തനിവാരണത്തിന്‍റെ ഭാഗമായി അടിയന്തര നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് സർക്കാറിനോട് ആവശ്യപ്പെട്ടു.
 

Post a Comment

Previous Post Next Post