തടിക്കടവ്: തടിക്കടവ് പന്ത്രണ്ടാംചാല്‍ പക്ഷി സങ്കേതത്തിന് സമീപം പുഴയോരം ഇടിഞ്ഞു. റോഡിനോട് ചേര്‍ന്ന് വലിയ മണ്‍തിട്ട ഇടിഞ്ഞ് 20 മീറ്ററില്‍ അധികം ദൂരത്തില്‍ പുഴയിലേക്ക് ആണ് മണ്ണിടിഞ്ഞ് നീങ്ങിയത്.
ഇതിനോട് കൂടി വലിയ കൂറ്റൻ മരങ്ങളും നിരങ്ങി നീങ്ങി. നിരങ്ങി നീങ്ങിയ വൻമരം പുഴയുടെ സമീപത്ത് നില്‍ക്കുകയാണ്.
വള്ളികളിലും മറ്റും ചുറ്റിനില്‍ക്കുന്ന ഈ മരം ഏത് സമയവും നിലം പതിക്കാം. വലിയ സുരക്ഷാ ഭീഷണിയാണ് പ്രദേശം നേരിടുന്നത്. റോഡില്‍ വളവിനോട് ചേര്‍ന്ന് ഇവിടെ റോഡില്‍ വീതി കുറവും റോഡിന്‍റെ സൈഡ് കെട്ടി കയറാത്തതും ഭീഷണിയാണെന്ന് നേരത്തെ ദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവിടെ സുരക്ഷ മുന്നറിയിപ്പുകളോ ഇല്ലാതിരുന്നത് നേരത്തെ തന്നെ ജനങ്ങളുടെ ഭീതിക്ക് കാരണമായിട്ടുണ്ട്.
റോഡില്‍ നിന്നും 100 മീറ്ററോളം താഴ്ച്ചയിലാണ് റോഡിനോട് ചേര്‍ന്നിരിക്കുന്ന പുഴ ഒഴുകുന്നത്. വില്ലേജ് അധികൃതരും പഞ്ചായത്ത് പ്രസിഡന്‍റ് സുനിജ ബാലകൃഷ്ണനും സെക്രട്ടറി ഉള്‍പ്പെടെയുള്ളവരും സ്ഥലം സന്ദര്‍ശിച്ചു. കളക്ടര്‍ തഹസില്‍ദാര്‍ എന്നിവര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തതായി വില്ലേജ് ഓഫീസര്‍ അറിയിച്ചു.

Post a Comment