ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് 50,000 രൂപയുടെ സ്കോളർഷിപ്പ് - ഇപ്പോൾ അപേക്ഷിക്കാം - മറക്കാതെ ചെയ്യണേ 📑🔰Scholarship


📢കരിയർ,ജോലി സംബന്ധമായ വിവരങ്ങൾക്ക് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം:-

💠രാജ്യത്തെ പ്രധാന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ.ഐ.എം./ഐ.ഐ.ടി./ ഐ.ഐ.എസ് സി./ഐ.എം.എസ് സി. തുടങ്ങിയവയിൽ ഈ അധ്യയന വർഷം (2023-24) ബിരുദാനന്തര ബിരുദത്തിനും ഗവേഷണ ബിരുദത്തിനും പഠിക്കുന്ന ന്യൂനപക്ഷ വിഭാഗം വിദ്യാർഥികൾക്ക് നൽകുന്ന 50,000/- രൂപയുടെ ഒറ്റത്തവണ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.

📌സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് നൽകുന്ന സ്കോളർഷിപ്പിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 5 ആണ്.


📌വിദ്യാർഥികളെ തെരെഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും മാത്രം അടിസ്ഥാനത്തിലായിരിക്കും.

📌വെബ് സൈറ്റിൽ നിന്നും ലഭിക്കുന്ന അപേക്ഷാ മാതൃക പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ഓഫീസിലെത്തിക്കണം

📌അപേക്ഷ സമർപ്പിക്കേണ്ട വിലാസം

ഡയറക്ടർ,
ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവൻ,
തിരുവനന്തപുരം – 33

📌അപേക്ഷ ഫോമിന്റെ മാതൃകയ്ക്കും യോഗ്യതാ മാനദണ്ഡങ്ങൾക്കും
Click Here :- Link

Post a Comment

Previous Post Next Post