പതിനേഴുകാരനുനേരെ വീട്ടമ്മ ലൈംഗികാതിക്രമം നടത്തിയതായി പരാതി



കോഴിക്കോട് : പതിനേഴുകാരനായ വിദ്യാർഥിക്കുനേരെ ലൈംഗികാതിക്രമം നടത്തിയതായി പരാതി. അയൽവാസിയായ സ്ത്രീ വീട്ടിൽ വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. വീട്ടമ്മ മൊബൈൽ ഫോണിലെ ഗൂഗിൾപേ തകരാറാണെന്നും അതൊന്ന് ശരിയാക്കിത്തരണമെന്നും ആവശ്യപ്പെട്ട് വിദ്യാർഥിയെ വിളിച്ചുവരുത്തിയെന്നാണ് പരാതി. മജിസ്ട്രേറ്റ് വിദ്യാർഥിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് രക്ഷിതാവ് പറഞ്ഞു. എലത്തൂർ പോലീസ് കേസെടുത്തു.

Post a Comment

Previous Post Next Post