തളിപ്പറമ്പ് : ഉയർന്ന വിദ്യാർത്ഥി പങ്കാളിത്തവുമായി മികച്ച വിജയമായി തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് മലയോരം ന്യൂസ് നടത്തിയ മോഡൽ നീറ്റ് /ജെഇഇ എൻട്രൻസ്.
കണ്ണൂർ ജില്ലയിലെ സമഗ്ര ഭാഗങ്ങളിൽ നിന്നുമായി 649 കുട്ടികൾ എൻട്രൻസ് പരീക്ഷ എഴുതുവാനെത്തി. കാസറഗോഡ് ജില്ലയിൽ നിന്നു വരെ വിദ്യാർത്ഥികൾ വന്നത് ശ്രദ്ധേയമായി
കണ്ണൂർ കാസർഗോഡ് ജില്ലകളിലെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന മലയോരം റൂറൽ ഡെവലപ്പ്മെന്റ് ഫൌണ്ടേഷൻ (MRDF) ഇന്ത്യയിലെ ഏറ്റവും മികച്ച എൻട്രൻസ് ആക്കാഡമികളിൽ ഒന്നായ അജിനോറ എൻട്രൻസ് ആക്കാദമിയുമായി സഹരിച്ചാണ് മലയോരം ന്യൂസിന്റെ പങ്കാളിതത്തോടെ മോഡൽ എൻട്രൻസ് സംഘടിപ്പിച്ചത്.
വിവിധങ്ങളായ എൻട്രൻസ് പരീക്ഷകളെ സംബന്ധിച്ച് വിദ്യാർഥികളിൽ അവബോധം വളർത്തുന്നതിനായാണ് ഇത്തരത്തിൽ സൗജന്യ എൻട്രൻസ് പരീക്ഷ സംഘടിപ്പിച്ചത്.
കാഷ് പ്രൈസും സ്കോളർഷിപ്പും ഉൾപ്പെടെ വിജയികൾക്ക് അനവധി സമ്മാനങ്ങൾ ആണ് ലഭിക്കുന്നത്. ഇതിനു പുറമെ സർട്ടിഫിക്കറ്റും മെഡലും മറ്റ് പാരുതോഷികങ്ങളും വിജയികൾക്ക് ലഭിക്കും.
എക്സാം വളരെ ഉപകാരപ്രതമായിരുന്നെന്നും പരീക്ഷയെ അടുത്ത് അറിയാൻ സാധിച്ചുവെന്നും ഇനിയും തുടർന്ന് വരുന്ന സെന്ററുകളിലും എക്സാം എഴുതാൻ താല്പര്യം ഉണ്ടെന്നും കുട്ടികൾ പറഞ്ഞു.
അജിനോറ എൻട്രൻസ് ആക്കാഡമി ഡയറക്ടർ എഡ്വിൻ സി ബെന്നി, മലയോരം ന്യൂസ് സി.ഇ.ഒ റിജിൽ റ്റി അനിൽ, ചീഫ് ഇൻവിജിലേഷൻ ഓഫീസർ ജോസഫ് ശരത് ഓലിക്കൽ എന്നിവർ എൻട്രൻസിന് നേതൃത്വം നൽകി.
എൻട്രൻസ് രംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള കേരളത്തിലെ വിദഗ്ധ അധ്യാപകരായ സർജു സർ ആലപ്പുഴയിൽ നിന്നും ഗണേഷ് സർ തിരുവനന്തപുരത്തു നിന്നും കുട്ടികൾക്ക് ഗൈഡൻസ് കൊടുക്കാൻ സെന്ററുകളിൽ എത്തിയിരുന്നു.
Phase 2 ഉം phase 3 ഉം ആയി ജനുവരി മാസം കണ്ണൂർ ജില്ലയിലെ ഇരിട്ടി, പയ്യന്നൂർ, കണ്ണൂർ എന്നി സ്ഥലങ്ങളിലും കാസർഗോഡ് ജില്ലയിൽ വെള്ളരിക്കുണ്ട്, കാഞ്ഞങ്ങാട് എന്നി സെന്ററുകളിലും എൻട്രൻസ് പരീക്ഷ നടത്തുന്നതാണ്.വിദ്യാർത്ഥികൾക്കുള്ള രജിസ്ട്രേഷൻ ഉടൻ ആരംഭിക്കുന്നതാണ്.
























Post a Comment