UNA യ്ക്ക് പുതിയ നേതൃത്വം, ജാസ്മിൻ ഷായുടെ പിൻഗാമിയായി അനിൽ പാപ്പച്ചൻ UNA അഖിലേന്ത്യാ പ്രസിഡന്റ്‌

എറണാകുളം : മലയാളിയും എറണാകുളം സ്വദേശിയുമായ അനിൽ പാപ്പച്ചൻ യുഎൻഎ അഖിലേന്ത്യാ പ്രസിഡണ്ടിൻ്റെ ചുമതല. നിലവിൽ UNA കർണാടക കോർഡിനേറ്ററും അഖിലേന്ത്യാ വൈസ് പ്രസിഡന്റും ആയ അനിൽ പാപ്പച്ചൻ വർഷങ്ങളായി യു എൻ എ യുടെ പ്രവർത്തനമേഖലകളിൽ സജീവമുഖ ആണ്.

ലോകത്തിലെ നഴ്സുമാരുടെ ഏറ്റവും വലിയ സംഘടനയാണ് യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ (യു. എൻ. എ).ശമ്പളവും എല്ലാവിധ തൊഴിൽ ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ട നേഴ്സുമാരുടെ ശബ്‍ദമായി മാറി നേഴ്സുമാരുടെ ശമ്പള വർധന ഉൾപ്പെടെ ഉള്ള അവകാശങ്ങൾ നേടി എടുത്തത് യു എൻ എ യുടെ സമര ശബ്ദം ആയിരുന്നു.

സംഘടനയെയും നേഴ്സിംഗ് സമൂഹത്തെയും എന്ത് വില കൊടുത്തും ചേർത്തുപിടിക്കുന്നതാണ് അനിലിനെ സുഹൃത്തുക്കളുടെ പ്രിയപ്പെട്ടവൻ ആക്കുന്നത്. ഓരോ കാര്യങ്ങളിലും വ്യക്തമായ നിലപാടും, പേടിയില്ലാതെ മുന്നിൽ നിന്ന് നയിക്കാൻ ഉള്ള ധൈര്യവും, കൃത്യതയാർന്ന തന്ത്രങ്ങളും അനിൽ പാപ്പച്ചന്റെ നേതൃ ഗുണങ്ങളാണ്.

13 വർഷത്തിനിടയിൽ സംഘടനയുടെ എല്ലാ അധികാരസ്ഥാനങ്ങളിൽ നിന്നും മാറി നിൽക്കുന്നത് കുടുംബപരമായ ഒരു യാത്രയുടെ ഭാഗമായാണ്. സംഘടനയെ ഇക്കാലയളവിൽ കരുത്തോടെ നയിക്കാനും, നിലപാടുകൾ സ്വീകരിക്കാനും അനിൽ പാപ്പച്ചന് കഴിയുമെന്ന് ഉറച്ച് വിശ്വസിക്കുന്നു എന്നും നിലവിലെ പ്രസിഡന്റ്‌ ജാസ്മിൻ ഷാ പറഞ്ഞു.

Post a Comment

Previous Post Next Post