ഉദയഗിരിയിലെ യൂത്തന്മാർ സ്ട്രോങ്ങ്‌ ആ... ഡബിൾ സ്ട്രോങ്ങ്‌ 🔰⭕

ഉദയഗിരി: ഒരു തീരുമാനം എടുക്കുക എന്നത് ആർക്കും ചെയ്യാൻ സാധിക്കുന്ന കാര്യം ആണ്.... എന്നാൽ എത്ര പ്രതിസന്ധികൾ ഉണ്ടായാലും ആ തീരുമാനത്തിൽ ഉറച്ചു നിൽക്കുക എന്നത്.... ചെയ്യാൻ ഉദ്ദേശിച്ചതു ചെയ്യുക എന്നത്... അത് ഒരു കരുത്തു ആണ്.


ആ കരുത്തിന്റെ നേർസാക്ഷ്യമായി മാറിയിരിക്കുകയാണ് ഉദയഗിരിയിലെ യുവജനങ്ങൾ. നല്ല മലബാർ ഭാഷയിൽ പറഞ്ഞാൽ... പിള്ളേര് പൊളി ആണ്... നല്ല അഡാറ്  പൊളി...


 ടൗണിൽ ഒരു പുൽക്കൂട്  ഉദയഗിരിക്കായി നിർമ്മിക്കുക എന്ന തീരുമാനം  യുവജനങ്ങൾ ഒന്നടങ്കം കൈകൊണ്ടു ഒറ്റകെട്ടായി മുന്നോട്ട് വരുകയായിരുന്നു ...


നല്ല ചെലവും അധ്വാനവും വരുന്ന പുൽക്കൂട് പണി മുന്നോട്ടുകൊണ്ടുപോകാൻ എളുപ്പമായിരിക്കില്ല എന്ന് പറഞ്ഞ് പലരും നിരാശപ്പെടുത്തിയപ്പോൾ അതൊന്നും കേൾക്കാതെ പുൽക്കൂട് ഞങ്ങൾ പണിതിരിക്കും എന്നും പറഞ്ഞ് യുവജനങ്ങൾ ഒറ്റക്കെട്ടായി ഇറങ്ങിയപ്പോൾ ഉദയഗിരി കണ്ടത് കണ്ണൂർ ജില്ലയിലെ തന്നെ ഏറ്റവും മനോഹരമായ പുൽക്കൂടുകളിൽ ഒന്ന്.

വ്യാപാരികളുടെയും വിദേശത്തുള്ള ഉദയഗിരികാരുടെയും, യുവജനങ്ങൾക്കൊപ്പം കൂടിയ മറ്റു പ്രിയപ്പെട്ടവരുടെയും സഹകരണത്തോടെ സാമ്പത്തികമായ കാര്യങ്ങൾ കൃത്യമായ രീതിയിൽ ഏകോപിപ്പിച്ചു.

തുടർന്ന്  യുവജനങ്ങൾ ഒറ്റക്കെട്ടായി ഇറങ്ങി
പണി പൂർത്തിയാക്കി. പല സ്ഥലങ്ങളിൽ നിന്നും പുൽകൂട് കാണാൻ ആളുകൾ എത്തുന്നുണ്ട് എന്നതും പുൽകൂടിന്റെ ഭംഗിക്ക്‌ കിട്ടിയ അംഗീകാരം ആണ്.

വളരെ വിശാലമായി... അതീവ സുന്ദരമായി... തലയെടുപ്പോടെ...  ഉദയഗിരി ടൗണിന്റെ ഹൃദയത്തിൽ ആ പുൽക്കൂട് അങ്ങനെ ഇരിപ്പാണ്...

Post a Comment

Previous Post Next Post