കർഷകത്തൊഴിലാളികളുടെ കുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസ സഹായധനം; 31 വരെ അപേക്ഷിക്കാം 📮📑 Scholarship

🎓🌎🎓🌎🎓🌎🎓🌎🎓


✅കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള കർഷകത്തൊഴിലാളികളുടെ കുട്ടികൾക്ക് 2023 വർഷത്തെ ഉന്നത വിദ്യാഭ്യാസ സഹായധനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. കേരളത്തിന് അകത്തുള്ള സർക്കാർ/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ച ബിരുദം, പ്രൊഫഷണൽ ബിരുദം, പി.ജി. പ്രൊഫഷണൽ പി.ജി., ഐ.ടി.ഐ., ടി.ടി.സി., പോളിടെക്‌നിക്, ജനറൽ നഴ്‌സിങ്, ബി.എഡ്., മെഡിക്കൽ ഡിപ്ലോമ എന്നീ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളുടെ മാതാപിതാക്കളിൽനിന്നുമാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്.

✅അപേക്ഷാഫോം www.agriworkersfund.org- ൽ നിന്ന്‌ ലഭിക്കും. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ, ബോർഡിന്റെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർമാർ ജനുവരി ഒന്നുമുതൽ 31-ന് വൈകുന്നേരം അഞ്ചുവരെ സ്വീകരിക്കും. അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റിന്റെ പകർപ്പ് (സ്വയം സാക്ഷ്യപ്പെടുത്തിയത്), സർട്ടിഫിക്കറ്റ് (പ്രൊവിഷണൽ അല്ലെങ്കിൽ ഒറിജിനൽ) പകർപ്പ് (സ്വയം സാക്ഷ്യപ്പെടുത്തിയത്), അംഗത്വ പാസ് ബുക്കിന്റെ പകർപ്പ് (ആദ്യപേജിന്റെയും അംശദായം അടവാക്കിയ വിവരങ്ങൾ), ആധാർകാർഡിന്റെ പകർപ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, റേഷൻകാർഡിന്റെ പകർപ്പ്, അപേക്ഷകൻ/ അപേക്ഷക കർഷകത്തൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയന്റെ സാക്ഷ്യപത്രം എന്നിവ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടേണ്ടതാണ്.

ഈ മെസ്സേജ് പരമാവധി വിദ്യാർത്ഥി/ഉദ്യോഗാർത്ഥികളിലേക്ക് എത്തിക്കുക

Post a Comment

Previous Post Next Post