2023 ലെ മികച്ച പാര്‍ലമെൻ്ററിയനുള്ള പുരസ്കാരം ജോണ്‍ ബ്രിട്ടാസ് എം.പിക്ക് - അഭിമാനത്തോടെ മലയോരം,🔰⭕John Brittas



ആലക്കോട് : 2023ലെ മികച്ച പാർലമെന്റേറിയനുള്ള ലോക്മത് പാർലമെന്ററി പുരസ്‌കാരം കണ്ണൂർ സ്വദേശിയായ ജോണ്‍ ബ്രിട്ടാസ് എംപിക്ക്. പാർലമെന്റിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം. ഹൈദരാബാദ് നിന്നുള്ള അസദുദ്ദീൻ ഒവൈസിക്കായിരുന്നു കഴിഞ്ഞ വർഷത്തെ ലോക്മത് പുരസ്‌കാരം.

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്, ലാല്‍ കൃഷ്ണ അദ്വാനി, മുരളി മനോഹർ ജോഷി, ശരദ് പവാർ, മുലായം സിംഗ് യാദവ്, ശരദ് യാദവ്, സീതാറാം യെച്ചൂരി, ജയ ബച്ചൻ, സുപ്രിയ സുലെ, എൻഷികാന്ത് ദുബെ, ഹേമ മാലിനി, ഭാരതി പവാർ, തുടങ്ങിയ മുതിർന്ന രാഷ്ട്രീയ നേതാക്കളാണ് മുൻപ് ലോക്മത് പുരസ്‌കാരത്തിന് അർഹരായിട്ടുള്ളത്.

2023 ലെ മികച്ച പാർലമെന്റേറിയനുള്ള സൻസദ് രത്ന അവാർഡും ഡോ. ജോണ്‍ ബ്രിട്ടാസ് കരസ്ഥമാക്കിയിരുന്നു. രാജ്യസഭയിലെ ചോദ്യങ്ങള്‍, സ്വകാര്യ ബില്ലുകള്‍, ചര്‍ച്ചകളിലെ പങ്കാളിത്തം, ഇടപെടല്‍ തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പടെ സഭാ നടപടികളിലെ പ്രാഗത്ഭ്യം മുൻനിർത്തിയാണ് സൻസദ് രത്ന പുരസ്‌കാരം നല്‍കുക.

▪️➖➖➖➖➖➖➖▪️
         𝐌𝐚𝐥𝐚𝐲𝐨𝐫𝐚𝐦 𝐍𝐞𝐰𝐬
   _Informative Group Of network_
     *www.malayoramnews.in*

_https://chat.whatsapp.com/IRNkMpuCpre0nlfyx2TNSV_

Post a Comment

Previous Post Next Post