“ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാർത്ഥി ഉണർവ്” എന്ന ലക്ഷ്യത്തോടെ മുൻ കണ്ണൂർ എംപി യും ബിജെപി ദേശിയ ഉപാധ്യക്ഷനും ആയ എ.പി അബ്ദുള്ളക്കുട്ടി ആസൂത്രണം ചെയ്ത “APA INTIATIVES” ന്റെ ഭാഗമായി കണ്ണൂരിൽ മെഗാ കരിയർ എക്സ്പോ ഒരുങ്ങുന്നു 📮📑


ഉന്നത വിദ്യാഭ്യാസ രംഗത്ത് ലോകത്തിലെ തന്നെ ഉന്നത നിലവാരം പുലർത്തുന്ന കേന്ദ്ര സ്ഥാപനങ്ങൾ വിദ്യാർത്ഥികളിലേക്ക് എത്തിക്കാൻ “Project Medha”

World QS റാങ്കിങ്ങിൽ ഏറ്റവും ഉയർന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപങ്ങൾ ആയ IIT, IIM, IIIT, NIFT, Central Universities .... തുടങ്ങിയവ വിദ്യാർഥികൾക്ക് സുപരിചിതമാക്കാനും, അഡ്മിഷൻ എൻട്രൻസുകൾക്ക്‌ കൃത്യമായ ഗൈഡൻസ് കൊടുക്കാനും മുൻ കണ്ണൂർ എം.പി യും, ബിജെപി ദേശീയ ഉപാധ്യക്ഷനും ആയ എ.പി അബ്ദുള്ളകുട്ടി ആവിഷ്കരിച്ച ഉന്നത വിദ്യാഭ്യാസ പ്രൊജക്റ്റ്‌ +2 വിദ്യാർത്ഥികളുടെ പരീക്ഷ കഴിയുന്ന മാർച്ച്‌ 25 ന് വൈകിട്ട് ഓൺലൈൻ ആയി ആരഭിക്കും.

“ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാർത്ഥി ഉണർവ്” എന്ന ലക്ഷ്യത്തോടെ അബ്ദുള്ളക്കുട്ടി ആസൂത്രണം ചെയ്ത “APA INTIATIVES” ന്റെ ഭാഗമായാണ് “പ്രൊജക്റ്റ്‌ മേധ” ഒരുക്കുന്നത്.

7 ദിവസം നീണ്ടു നിൽക്കുന്ന ഓൺലൈൻ ഓറിയന്റേഷന്റെ അവസാനം കണ്ണൂരിൽ വെച്ച് 5000 വിദ്യാർഥികളെയും, ഉദ്യോഗാർഥികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള മെഗാ കരിയർ എക്സ്പോയും അടങ്ങുന്നതാണ് “പ്രൊജക്റ്റ്‌ മേധ”.

Post a Comment

Previous Post Next Post