ആരോഗ്യ സംരക്ഷണത്തിന് ഉദയഗിരി പഞ്ചായത്തിന്റെ കരുതൽ : മെഗാ മഴക്കാലപൂർവ്വ ശുചീകരണം നടത്തി 🔰⭕ Mega Cleaning Drive


ഉദയഗിരി ഗ്രാമപഞ്ചായത്ത് മെഗാശുചീകരണം പഞ്ചായത്ത് പ്രസിഡണ്ട് KS ചന്ദ്രശേഖരൻ ഉൽഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗംMC ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. 


15 വാർഡുകളിലായി നടന്ന ശുചീകരണ പ്രവർത്തനത്തിൽ വാർഡു ശുചിത്വ സമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ, ഹരിതകർമ്മസേന, ആശ തൊഴിലുറപ്പ്, കുടുബശ്രീപ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, തുടങ്ങിയവർ പങ്കെടുത്തു. മെയ് 19ന് ശുചിത്വ ഹർത്താൽ ആചരിച്ച് ശുചീകരണ പ്രവർത്തനം നടത്തുന്നതിനും എല്ലാ ഞായറാഴ്ചയും വീടുകളിലും, ശനിയാഴ്ച സ്ഥാപനങ്ങളിലും, വെള്ളിയാഴ്ച സ്കൂളുകളിലും ഡ്രൈഡെ ആചരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.


ബിന്ദു M N, ടി സുബൈർ, ലക്ഷ്മി പുതുശ്ശേരി, അംബിക സുകുമാരൻ, ഷാജി PR, സുബൈദനൂഹ്, പ്രസന്ന പ്രദീപൻ, എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ അനിൽകുമാർ AP സ്വാഗതവും JHI വിജേഷ് MB നന്ദിയും പറഞ്ഞു. 


വിവിധ വാർഡുകളിൽ വൈസ്പ്രസിഡണ്ട് ബിന്ദുഷാജു, സ്ഥിരം സമിതി അദ്ധ്യക്ഷ രായ KTസുരേഷ്കുമാർ, അബിഷ KS, ഷീജവിനോദ് - മെമ്പർമാരായ സിജോ ജോർജ്ജ്, VCപ്രകാശ്, സിനി KP, ടോമി കാടൻകാവിൽ, ടെസ്സി ആലുംമൂട്ടിൽ, ഷൈലജസുനിൽ, സിഡു തോമസ്സ്, മിനി ഉപ്പൻമാക്കൽ എന്നിവർ വാർഡുതല ഉൽഘാടനം നടത്തി. 


Post a Comment

Previous Post Next Post