മോർഫ് ചെയ്ത നഗ്നചിത്രം: പ്രതികളെ ശിക്ഷിക്കണം -മഹിളാ കോൺഗ്രസ് 🔰⭕Assault




ബന്തടുക്ക : പാലാവയൽ തയ്യേനിയിൽ സ്ത്രീകളുടെ മോർഫ് ചെയ്‌ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചത് അതീവ ഗൗരവകരമെന്ന് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി. സ്കൂൾ വിദ്യാർഥിനികളുടെത് ഉൾപ്പെടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ സാമൂഹിക മാധ്യമ ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചെന്ന് വ്യക്തമായിട്ടും പ്രതികൾക്ക് ജാമ്യം ലഭിച്ചത് സംഭവത്തെ നിസ്സാരവത്കരിക്കുന്നതിനുള്ള നീക്കമാണ്.

പ്രദേശത്തെ സ്ത്രീകൾക്ക് വീട്ടിൽനിന്ന് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണുള്ളത്. പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ച് പ്രതികൾക്ക് കടുത്ത ശിക്ഷ ലഭിക്കുന്നതിന് നടപടിയുണ്ടാകണമെന്ന് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രൻ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post