ചിറ്റാരിക്കാൽ : വയറുവേദനയെ തുടർന്ന് ആസ്പത്രിയിൽ പ്രവേശിപ്പിച്ച 17 കാരി ഗർഭിണിയാണെന്ന് കണ്ടെത്തി. ആൺ സുഹൃത്തിനെതിരെ പോലീസ് പോക്സോ കേസ് രജിസ്റ്റർചെയ്തു.
ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ഡോക്ടർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന്, പോലീസ് പെൺകുട്ടിയുടെ മൊഴിയെടുത്തു. 17 കാരനായ ആൺ സുഹൃത്താണ് തന്നെ പിഡിപ്പിച്ചതെന്ന് പെൺകുട്ടി മൊഴി നൽകിയതായി പറയുന്നു.
തുടർന്നാണ് ആൺ സുഹൃത്തിനെതിരേ ചിറ്റാരിക്കാൽ പോലീസ് പോക്സോ കേസ് രജിസ്റ്റർചെയ്‌തത്.
Post a Comment