കാസർകോട്: ചന്തേരയിൽ പതിമൂന്നുകാരിയെ ഡോക്ടർ പീഡിപ്പിച്ചു. പനി ബാധിച്ച് ചികിത്സയ്ക്കെത്തിയ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. ഡോ. സി.കെ.പി. കുഞ്ഞബ്‌ദുള്ളയ്ക്കെതിരേ പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം വൈകിട്ടാണ് കേസിനാസ്പ്‌പദമായ സംഭവം നടക്കുന്നത്. പനി ബാധിച്ച് സ്വകാര്യ ക്ലിനിക്കിൽ ചികിത്സയ്ക്കെത്തിയ കുട്ടിയെ ഡോക്‌ടർ പരിശോധനയുടെ പേരിൽ പീഡിപ്പിച്ചു എന്നാണ് പരാതി. കുട്ടിയുടെ കുടുംബാംഗങ്ങളാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
ഡോക്ടർ ഒളിവിലാണെന്നാണ് വിവരം. ഇയാളെ പോലീസ് അന്വേഷിച്ച് വരികയാണ്.
Post a Comment