കേളകം (കണ്ണൂർ ): പ്ലസ് വൺ വിദ്യാർഥിയായ 16-കാരിയെ പീഡിപ്പിച്ച കേസിൽ 21-കാരൻ അറസ്റ്റിൽ. കേളകം കണ്ടംതോട് ചിങ്ങേത്ത് ലിയോ.സി.സന്തോഷിനെയാണ് (21) പോക്സോ പ്രകാരം കേളകം പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ പോലീസ് അന്വേഷിക്കുന്നതിനിടെ മുങ്ങിയ പ്രതിയെ വിദഗ്‌ധമായാണ് കേളകം പോലീസ് പിടികൂടിയത്.
എറണാകുളം തൃക്കാക്കര സ്റ്റേഷൻ പരിധിയിലെ ഹോട്ടലിൽവെച്ചായിരുന്നു അറസ്റ്റ്. എസ്.ഐ. എം.രമേശന്റെ നേതൃത്വത്തിൽ എ.എസ്.ഐമാരായ സുനിൽ വളയങ്ങാടൻ, സി.വിജയൻ, സി.പി.ഒമാരായ ഒ.കെ.പ്രശോഭ്, പി.രാജേഷ്, സുമെഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Post a Comment