കേരളത്തിലെ സ്ത്രീകൾ മറയുന്നതെങ്ങോട്ട്? അഞ്ചു വർഷത്തിനിടെ കാണാതായത് 35336 പേരെ; കണ്ടെത്താനുള്ളത് 170 പേരെ; വിശദാംശങ്ങൾ വായിക്കാം. : missing


 കേരളത്തില്‍ 2017മുതല്‍ 2021വരെ ദുരൂഹസാഹചര്യത്തില്‍ കാണാതായ 35,336 സ്ത്രീകളില്‍ 170പേരെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇത്തരം കേസുകള്‍ ഒളിച്ചോട്ടമായും നാടുവിടലായും മറ്റും എഴുതിത്തള്ളുകയാണ് പതിവ്. 2021നു ശേഷമുള്ള കണക്കുകള്‍ പൊലീസ് പുറത്തുവിടുന്നില്ല.


അന്യസംസ്ഥാന തൊഴിലാളികളായ സ്ത്രീകളെ കാണാതായതിന് കണക്കും കേസുമില്ല. മാന്നാറില്‍ 15വര്‍ഷം മുന്‍പ് കാണാതായ യുവതിയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളിയ പശ്ചാത്തലത്തില്‍ കാണാതായവരെക്കുറിച്ച്‌ വിശദ അന്വേഷണം അനിവാര്യമാണ്. ഐ.ജിമാരുടെ മേല്‍നോട്ടത്തില്‍ ജില്ലകളിലെ സി-ബ്രാഞ്ചുകള്‍ ഇത്തരം കേസുകള്‍ അന്വേഷിക്കുന്നുണ്ടെങ്കിലും വേഗത പോരാ. ഒളിച്ചോടിയെന്ന് ഭര്‍ത്താവോ ബന്ധുക്കളോ നല്‍കുന്ന മൊഴി വിശ്വസിക്കുകയാണ് പതിവ്.


അടുത്തിടെ കാണാതായ കൊച്ചി എടവനക്കാട്ടെ രമ്യ മറ്റൊരാളോടൊപ്പം ഒളിച്ചോടിയെന്നാണ് ഭര്‍ത്താവ് സജീവന്‍ പ്രചരിപ്പിച്ചത്. പക്ഷേ രമ്യയെ കഴുത്തില്‍ കയര്‍മുറുക്കി കൊലപ്പെടുത്തി വാടകവീട്ടിന്റെ മുറ്റത്ത് കുഴിച്ചിട്ടിരിക്കയായിരുന്നു. കാണാനില്ലെന്ന് പരസ്യം നല്‍കിയ ശേഷം കേസ് അവസാനിപ്പിക്കാനായിരുന്നു പൊലീസിനും തിടുക്കം.കൊല്ലം,പത്തനംതിട്ട, കാസര്‍കോട് ജില്ലകളില്‍ ഏതാനും വര്‍ഷത്തിനിടെ കാണാതായ 42സ്ത്രീകളെ കണ്ടെത്താനായിട്ടില്ല. ( കൊല്ലത്ത്-24, പത്തനംതിട്ടയില്‍-12, കാസര്‍കോട്ട് 6).


ഏതാനും വര്‍ഷങ്ങളായി ആറായിത്തിലേറെ സ്ത്രീകളെ കാണാതായി.ഭൂരിപക്ഷവും പ്രണയവും ഒളിച്ചോട്ടവുമാണ്. 2016മുതല്‍ ഇതുവരെ 1550 സ്ത്രീകളെ തട്ടിക്കൊണ്ടു പോയതിന് കേസുണ്ട്. ഇക്കൊല്ലം ഏപ്രില്‍ വരെ 38സ്ത്രീകളെ തട്ടിക്കൊണ്ടുപോയി. പ്രതിവര്‍ഷം ശരാശരി 984പെണ്‍കുട്ടികളെ കാണാതാവുന്നു. 922പേരെ വരെ കണ്ടെത്തി. ഈ കേസുകളില്‍ ഭിക്ഷാടനമാഫിയ, അവയവക്കടത്ത് കേന്ദ്രീകരിച്ചാണ് അന്വേഷണം.


മറയുന്നത് എങ്ങോട്ട്?


പുരുഷ സുഹൃത്തിനൊപ്പം ഒളിച്ചോട്ടം

ഭര്‍ത്താവോ ബന്ധുക്കളോ കൊലപ്പെടുത്തല്‍

ജോലിക്കായി വിദൂര സ്ഥലങ്ങളില്‍ കുടുംബത്തെ ഉപേക്ഷിച്ച്‌ പോക്ക്

തീവ്രവാദ റിക്രൂട്ട്‌മെന്റ്പെണ്‍വാണിഭ മാഫിയയുടെ പിടിയില്‍

ഭിക്ഷാടന, അവയവ റാക്കറ്റിന്റെ പിടിയില്‍

5വര്‍ഷം, കാണാതായത് 35,336 പേരെ


2017: 6076

2018: 7839

2019: 8843

2020: 6395

2021: 6183

Post a Comment

Previous Post Next Post