ഗ്രൂപ്പ്‌ പോരിൽ ഒരു പഞ്ചായത്ത് ഭരണം യാതൊരു വിലയും ഇല്ലാതെ നഷ്ട്ടപ്പെടുത്തി - ഇനിയും നന്നാവില്ല എന്ന് ഉറച്ചു നേതാക്കൾ - അണികളെ വീണ്ടും കോൺഗ്രസ് ചതിക്കുമ്പോൾ ⚠️⭕


പെരുമ്പാവൂർ : ഗ്രൂപ്പ്‌ പോരിൽ ഒരു പഞ്ചായത്ത് ഭരണം യാതൊരു വിലയും ഇല്ലാതെ നഷ്ട്ടപ്പെടുത്തി കോൺഗ്രസ്. ഇനിയും നന്നാവില്ല എന്ന് ഉറച്ചു നേതാക്കൾ ഗ്രൂപ്പ്‌ കളിക്കുമ്പോൾ യാതൊന്നും ആഗ്രഹിക്കാതെ പാർട്ടിക്ക് വേണ്ടി കൊടി പിടിക്കുന്ന അണികൾ വഞ്ചിക്കപ്പെടുന്നു.

വാഴക്കുളം പഞ്ചായത്തിൽ ഒരു മെമ്പർ മരണപ്പെട്ടതിനാൽ  കഴിഞ്ഞ ആഴ്ച ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. ആ സീറ്റിൽ ഒരു ഹരിജൻ സ്ഥാനാർഥി മത്സരിച്ചു വിജയിച്ചിരുന്നെങ്കിൽ ആ സ്ഥാനാർഥി പ്രസിഡന്റ്‌ ആവുകയും അത് വഴി നിലവിൽ ഭൂരിപക്ഷം ഉണ്ടായിട്ടും പ്രസിഡന്റ്‌ സ്ഥാനം സംഭരണം ആയതിനാൽ ഭരണം നഷ്ടമാകുകയും ചെയ്ത കോൺഗ്രസിന് ഭരണം തിരിച്ചു പിടിക്കാമായിരുന്നു.

 മത്സരിക്കാൻ യൂത്ത് കോൺഗ്രസ്‌ നിയോജന മണ്ഡലം സെക്രട്ടറി ആയ അതേ വാർഡ് അംഗമായ ഹരിജൻ സ്ഥാനാർഥി ഉണ്ടായിട്ടും ഗ്രൂപ്പ്‌ കളിച്ചു പ്രീണനം വഴി ഒരു ജനറൽ സ്ഥാനാർഥിയെ നിർത്തി ഒരു പഞ്ചായത്ത്‌ ഭരണം കേവല താല്പര്യങ്ങൾക്കുവേണ്ടി നശിപ്പിച്ച കോൺഗ്രസ് നേതാക്കൾ വോട്ട് ചോദിച്ചു വീടുകളിൽ എത്തിയാൽ ആട്ടി ഇറക്കും എന്ന അവസ്ഥയാണ് വാർഡിൽ പാലയിടത്തും.......

Post a Comment

Previous Post Next Post