ഒരേ സ്ഥാപനത്തിലിരുന്ന് പ്രണയിച്ചത് ഒരാളെ; കാമുകൻ രണ്ടുപേരെയും പ്രണയിച്ചു; സംഭവം പാട്ടായപ്പോൾ ഇരുവരും മുറിച്ചത് കൈ ഞരമ്ബ്; കണ്ണൂരിലെ പ്രണയകഥ വൈറൽ
കണ്ണൂർ: പ്രണയിക്കുന്ന യുവാവ് മറ്റൊരു യുവതിയുമായി പ്രണയത്തിലാണെന്നറിഞ്ഞ യുവതി കൈഞരന്‌പ് മുറിച്ചു. ഇതറിഞ്ഞ മറ്റേ യുവതിയും കൈ ഞരന്‌പ് മുറിച്ചു.
കണ്ണൂർ ജില്ലയിലാണു സംഭവം. ഒരേ സ്ഥാപത്തിൽ ജോലി ചെയ്യുന്നവരാണ് ഇവർ. ഇരുവരും പ്രണയിച്ചതാകട്ടെ ഇതേ സ്ഥാപനത്തിലെ ജീവനക്കാരനെയും. യുവാവും ഇരുവരെയും പ്രണയിക്കുകയായിരുന്നുവത്രെ. കൂടെ ജോലി ചെയ്യുന്ന യുവതിയും യുവാവുമായി പ്രണയത്തിലാണെന്ന് അറിഞ്ഞ യുവതി കൈ ഞരന്പ് മുറിക്കുകയായിരുന്നു. സംഭവം കണ്ട മറ്റേ യുവതിയും കൈ ഞരന്പ് മുറിക്കുകയായിരുന്നുവത്രെ. കൈകൾക്ക് മുറിവേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി
Post a Comment