നിതി ആയോഗിന്റെ സുസ്ഥിര വികസന സൂചിക: കേരളം വീണ്ടും നമ്പർ വൺ, ഒപ്പം ഉത്തരാഖണ്ഡും 🔰⭕ Kerala Tops


നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ (എസ്.ഡി.ജി.) സൂചികയിൽ ഒന്നാംസ്ഥാനം നിലനിർത്തി കേരളം. കേരളത്തിനൊപ്പം ഉത്തരാഖണ്ഡും ഒന്നാംസ്ഥാനത്താണ്. ബിഹാറാണ് ഏറ്റവും പിന്നിൽ. സാമൂഹികവും സാമ്പത്തികവും പരിസ്ഥിതിപരവുമായ മാനദണ്ഡങ്ങൾ ഉപയോഗിച്ച് സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും വിലയിരുത്തിയാ
ണ് സൂചിക തയ്യാറാക്കുന്നത്. 

2023-'24 വർഷത്തിൽ ഇന്ത്യയുടെ മൊത്തത്തിലുള്ള സുസ്ഥിര വികസന ലക്ഷ്യം 71 ആയി ഉയർന്നു. 2020-'21-ലിത് 66 ആയിരുന്നു. കേന്ദ്ര ഭരണ പ്രദേശങ്ങളിൽ, ചണ്ഡീഗഢ്, ജമ്മു- കശ്മ‌ീർ, പുതുച്ചേരി, അന്തമാൻ നിക്കോബാർ ദ്വീപുകൾ, ഡൽഹി എന്നിവയാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. നിതി ആയോഗ് സി.ഇ.ഒ. ബി.വി.ആർ. സുബ്രഹ്മണ്യമാണ് സൂചിക
പുറത്തിറക്കിയത്.

മികച്ച പ്രകടനം📮📑

കേരളം-79

ഉത്തരാഖണ്ഡ്-79

തമിഴ്‌നാട് (78)

ഗോവ (77)

മോശം പ്രകടനം

ബിഹാർ (57)

ത്ധാർഖണ്ഡ് (62)

നാഗാലാൻഡ് (63)

Post a Comment

Previous Post Next Post