പയ്യന്നൂർ ഫാമിലി വെൽനസ് സെൻ്ററിൻ്റെ നേതൃത്വത്തിൽ ബേസിക് കൗൺസിലിംഗ് സർട്ടിഫിക്കറ്റ് കോഴ്സ് - പ്രവേശനം ആരംഭിച്ചു 📮📑 Basic Counselling Certificate Course

ബേസിക് കൗൺസിലിംഗ് സർട്ടിഫിക്കറ്റ് കോഴ്സ്. പയ്യന്നൂർ ഫാമിലി വെൽനസ് സെൻ്ററിൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന 20ാം ബാച്ച് ബേസിക് കൗൺസിലിംഗ് കോഴ്സിൻ്റെ ഉദ്ഘാടനം 28 ഞായറാഴ്ച 2.30 ന് ശ്രീ TI മധുസൂതനൻ (MLA പയ്യന്നൂർ) നിലവിളക്ക് കത്തിച്ച് ഉദ്ഘാടനം ചെയ്തു. 



ഉന്നതവിജയം കരസ്ഥമാക്കിയവർക്കും പയ്യന്നൂർ, തലശ്ശേരി ,ഹോളി ഫാമിലി സെൻ്ററുകളിൽ വെച്ച് കോഴ്സ് പൂർത്തീകരിച്ചവർക്കും സർട്ടിഫിക്കറ്റ് നൽകി. 


സിസ്റ്റർ.ഡോ പ്രീമ സി.എച്ച്.എഫ് അധ്യക്ഷത വഹിച്ചു. റെവ.ഫാ. ജിതിൻ വയലുങ്കൽ മുഖ്യപ്രഭാഷണം നടത്തി. ശ്രി. ഇക്ബാൽ പോപ്പുലർ ( മുനിസിപ്പൽ കൗൺസിലർ) ഡോ.ദീപു സെബാസ്റ്റ്യൻ (അനാമിയ ഹോസ്പിറ്റൽ) എന്നിവർ ആശംസകളർപ്പിച്ചു. 


ഡയറക്ടർ സിസ്റ്റർ അരുണകിടങ്ങൻ സ്വാഗത പ്രസംഗം നടത്തുകയും സി.ജെസ്സിൻ മാളിയേക്കൽ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

 ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU) യുടെ റെഗുലർ കോഴ്സുകൾക്ക് അംഗീകാരമുള്ള ഫാമിലി അപ്പോസ്റ്റൊലേറ്റ് ട്രെയിനിംഗ് ആൻ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ (FATRI ) സർട്ടിഫിക്കറ്റ് കോഴ്സിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ എത്രയും പെട്ടെന്ന് സെൻ്ററിൽ വന്ന് പേര് റെജിസ്റ്റർ ചെയ്യേണ്ടതാണ്. 


ഈ കോഴ്സിൽ മന:ശാസ്ത്രത്തിൻ്റെ വിവിധ മേഖലകളിലും, കൗൺസിലിംഗ് സൈക്കോതെറാപ്പി തുടങ്ങിയ വിഷയങ്ങളിലും പരിശീലനം നൽകുന്നു. 150 മണിക്കൂറുകൾ കൊണ്ട് പൂർത്തിയാക്കുന്ന ഈ കോഴ്സ് രണ്ടാം ശനിയാഴ്ചകളിലും ഞായറാഴ്ച ഒഴികെയുള്ള പൊതു അവധിദിവസങ്ങളിലുമാണ് നടത്തപ്പെടുക. 

കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള വിലാസത്തിൽ ബന്ധപ്പെടുക. ഡയറക്ടർ, ഫാമിലി വെൽനസ് സെൻ്റർ കണ്ടോത്ത് പി.ഒ. പയ്യന്നൂർ.

ഫോൺ:
04985 205757,
9446545757.


Post a Comment

Previous Post Next Post