AKPA തളിപ്പറമ്പ് മേഖല സമ്മേളനം ഉദ്ഘാടനം ചെയ്തു - ഇന്ന് കണ്ണൂർ കളക്ട്രേറ്റിനു മുന്നിൽ പ്രതിഷേധ ധർണയും


 
AKPA തളിപ്പറമ്പ് മേഖല സമ്മേളനം സംസ്ഥാന ട്രഷറർ ശ്രീ. ഉണ്ണി കൂവോട് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവ്വഹിക്കുന്നു ജില്ലാ പ്രസിഡൻണ്ട് ശ്രീ. ഷിബുരാജ്, ജില്ലാ സെക്രട്ടറി ശ്രീ.സുനിൽ വടക്കുമ്പാട് ജില്ലാ ട്രഷറർ ശ്രീ.വിതിലേഷ് അനുരാഗ് , കൂടാതെ ജില്ലാ , മേഖല നോതാക്കാൻമാരും പങ്കെടുത്തു.

പാർലമെന്റ്റ് തിരഞ്ഞെടുപ്പ് വീഡിയോ ചിത്രീകരണത്തിന്റെ വേതനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കണ്ണൂർ കളക്ട്രേറ്റിനു മുന്നിൽ ഇന്ന് ഒക്ടോബർ 5 ന് രാവിലെ പത്തു മണിക്ക് പ്രധിഷേധ ധർണ നടത്തും. 

 വളരെ കഷ്ടപ്പാടും അധ്വാനവും സഹിച്ചാണ് പാർലമെന്റ് ഇലക്ഷൻ പൂർണമായും കവർ ചെയ്ത് നൽകാൻ സർക്കാരിനെ സഹായിച്ചതെന്നും ഇത്ര നാളായിട്ടും പ്രതിഫലം ലഭിക്കാത്തത് സാമ്പത്തികമായി തങ്ങളെ വളരെയധികം പ്രതിരോധത്തിൽ ആക്കുന്നതായി ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പറഞ്ഞു.





Post a Comment

Previous Post Next Post