പശുക്കടവ് :ചാളകെട്ടിയ പറമ്പത്ത് മഹേഷ് ശശി ( ബാപ്പൂട്ടി ) മഞ്ഞപിത്തം ബാധിച്ച് കോഴിക്കോട് മിംസ് ഹോസ്‌പിറ്റലിൽ അത്യാഹിത വിഭാഗത്തിൽ ചികിൽസയിലിരിക്കെ മരണപെട്ടു.മഹേഷിൻ്റെ ജീവൻ നിലനിർത്താൻ കരൾ മാറ്റി വെക്കൽ ശാസ്ത്രക്രിയ മാത്രമായിരുന്നു പോംവഴി. കരൾ പകുത്ത് നൽകാൻ മഹേഷിൻ്റെ സഹോദരനായ വിജീഷ് തയ്യാറാണെങ്കിലും ചികിത്സചിലവിനായി 60 ലക്ഷത്തോളം രൂപ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ മലയോര കുടിയേറ്റ ഗ്രാമമായ പശുക്കടവ് മുഴുവൻ ഒറ്റക്കെട്ടായി പ്രയത്നിക്കുന്നിതിനിടയിലാണ് നാട്ടുകാരെയും വീട്ടുകാരെയും ഒരുപോലെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് മഹേഷിന്റെ മരണവാർത്ത.
നാട്ടുകാരെയും വീട്ടുകാരെയും കണ്ണീരിലാഴ്ത്തി ബാപ്പൂട്ടി വിട പറഞ്ഞു
Malayoram News
0
Post a Comment