കുറ്റ്യാടി: കോഴിക്കോടിനെ കർണ്ണാടകയുമായി ബന്ധിപ്പിക്കുന്ന യാതൊരു സാങ്കേതിക തടസ്സങ്ങളോ പാരിസ്ഥിതിക പ്രശ്നങ്ങളോ ഇല്ലാത്ത വനസംരക്ഷണം ഉറപ്പു വരുത്തുന്ന രാത്രി കാല യാത്രാ നിരാധനം ബാധകമല്ലാത്ത ഏറ്റവും ദൈർഘ്യം കുറഞ്ഞ പാത എന്ന നിലയിൽ നടപ്പിലാക്കാവുന്ന ഈ പാത,മലബാറിൻ്റെ വ്യവസായ ടൂറിസം രംഗത്ത് സമഗ്ര വികസനത്തിന് അനിവാര്യമാണെന്ന് ദേശീയ പാത വികസന സമിതിയുടെ ആഭിമുഖ്യത്തിൽ കുറ്റ്യാടിയിൽ നടന്ന ജനകീയ കൂട്ടായ്മ കേന്ദ്ര സംസ്ഥാന സർക്കാരുകളോട് അഭ്യർഥിച്ചു. പാത കടന്നു പോകുന്ന ഈ പ്രദേശത്തെ മന്ത്രിമാർ, എം.പി.മാർ, എം.എൽ.എ.മാർ, മറ്റു ജനപ്രതിനിധികളും, മുന്നോട്ട് വന്ന് ഇക്കാര്യത്തിൽ നേതൃത്വ പരമായ പങ്ക് ഏറ്റെടുക്കുവാൻ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ചന്ദ്രി കൂട്ടായ്മ ഉൽഘാടനം ചെയ്തു. വികസന സമിതി ചെയർമാൻ കെ.എ. ആൻ്റണി അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി. നഫീസ മുഖ്യ പ്രഭാഷണം നടത്തി. ജനപ്രതിനിധികളായ കെ.കെ. ഷമീന, എ.സി. അബ്ദുൽ മജീദ്, ഹാഷിം നമ്പാട്ടിൽ, അബ്ദുല്ല സൽമാൻ, വികസന സമിതി ഭാരവാഹികളായ, സോജൻ ആലക്കൽ,പി.പി. ആലിക്കുട്ടി,ഡൊമിനിക് കളത്തൂർ, ജമാൽ പാറക്കൽ,രാഷ്ട്രീയ സാമൂഹ്യ വാണിജ്യ രംഗത്തെ പ്രമുഖകരായ സി.എൻ.ബാലകൃഷ്ണൻ,എം.പി. രാജൻ,
വി.പി.മൊയ്തു, ശ്രീജേഷ് ഊരത്ത്,ഒ.വി.ലത്തീഫ്,
സണ്ണി ഞെഴുംകാട്ടിൽ, സി.എച്ച്.ഷരീഫ്, ജോയി കണ്ണംച്ചിറ, എം.കെ. ബാബു, ടി.പി.ചന്ദ്രൻ, പി.കെജോസ് എന്നിവർ പ്രസംഗിച്ചു.
ഈ പാതയ്ക്കായി 7134 കോടി രൂപ വകയിരുത്തിയതായി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി ശ്രീ.നിതിൻ ഗഡ്കരി പ്രഖ്യാപിക്കുകയുണ്ടായി.
2022 ഡിസംബറിൽ തിരുവനന്തപുരത്ത് കഴക്കൂട്ടം ആകാശപാത ഉൽഘാടനം ചെയ്യവേ ആണു അദ്ദേഹം ഈ പ്രഖ്യാപനം ആദ്യം നടത്തിയത്. ഈ പാതയ്ക്കായി ഇപ്പോൾ ദേശീയ പാത അതോറിറ്റി പ്രധമ പരിഗണന നൽകുന്ന റൂട്ട് ബാംഗളൂർ-മൈസൂർ-ഹുൺസൂർ-കുശ്ശാൽനഗർ-മടിക്കേരി-ബംഡ്വാൾ(മംഗലാപുരം )NH 275 ൽ പിരിയപട്ടണയ്ക്കടു
ത്തുള്ള പൂനദഹള്ളിയിൽ നിന്നു തുടങ്ങി നോക്ക്യ-കാനൂർ- കുട്ട - തോൽപ്പെട്ടി-അരണപ്പാറ-അപ്പപ്പാറ-പനവല്ലി-ഓലഞ്ചേരി-തൃശ്ശിലേരി-മാനന്തവാടി അമ്പുകുത്തി -ഒഴക്കോടി-നിരവിൽപുഴ-മട്ടിലയം-കുറ്റ്യാടി-പേരാമ്പ്ര-ഉള്ളിയേരി- പുറക്കാട്ടിരി എന്ന രീതിയിലാണത്.7.8.2019 ലെ, ബന്ദിപ്പൂർ വിഷയത്തിൽ,സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം സംരക്ഷിത വന്യജീവി മേഖലയു० പാരിസ്ഥിതിക അതീവ ദുർബ്ബല പ്രദേശങ്ങളു० ഒഴിവാക്കിയാണ് ഈ ദേശീയ പാത വിഭാവനം ചെയ്തിരിക്കുന്നത്.ഈ പാത ഒരു ഹരിത ഇടനാഴിയായാണ് വിഭാവനം ചെയ്യുന്നത്. നിർദ്ദിഷ്ട ദേശീയപാത യാഥാർത്ഥ്യമാകുന്നതോടെ ദേശീയ പാത 766 നൊപ്പം കേരളത്തിനു മറ്റൊരു ദേശീയ പാത കൂടി ലഭിക്കും.നിർദ്ദിഷ്ട മൈസൂർ-പുറക്കാട്ടിരി പാത യാഥാർത്ഥ്യമായാൽ കേരളത്തിൽ നിന്ന് ബാംഗളൂർ, മൈസൂർ,മടിക്കേരി,ഹാസ്സൻ,ഷിമോഗ,ദാവൺഗെരെ,ഹുബ്ലി,ബൽഗാം,പൂണെ, കോലാപ്പൂർ,ഹൈദരാബാദ്,കർണൂൽ, ചെന്നൈ തുടങ്ങിയ നിരവധി സ്ഥലങ്ങളിലേക്കുള്ള സുഗമമായ സമ്പർക്കം സാധ്യമാകും. മാനന്തവാടിയിൽ നിന്നും മറ്റൊരു പാത കല്പറ്റ - നിർദ്ദിഷ്ട മേപ്പാടി ആനക്കാംപൊയിൽ തുരങ്കപാത-തിരുവമ്പാടി-മുക്കം-അരീക്കോട്-മഞ്ചേരി വഴി മലപ്പുറത്തേക്ക് നടപ്പിലാക്കാനുമാവും.
മാനന്തവാടിയിൽ നിന്നും കുറ്റ്യാടിയിൽ നിന്നും നിർദ്ദേശിക്കപ്പെട്ടിട്ടുള്ള കണ്ണൂർ വിമാനത്താവള നാലുവരി പാതയു०,മേപ്പാടി-കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാതയും,തീരദേശ ഹൈവേയും മലയോര ഹൈവേയു०, ദേശീയ പാത 66 ന്റ ആറു വരി വികസനവും കൂടി യാഥാർത്ഥ്യമാവുന്നതോടെ മൈസൂർ -പുറക്കാട്ടിരി സാമ്പത്തിക ഇടനാഴി വികസനത്തിന്റെ വാതായനങ്ങളാണ് കേരളത്തിനു തുറന്നു തരിക.ഈ ദേശീയ പാത പാരിസ്ഥിതിക ലോല പ്രദേശങ്ങളും, വന്യജീവി സംരക്ഷണ കേന്ദ്രങ്ങളും കഴിവതും ഒഴിവാക്കി യാഥാർഥ്യമാക്കാവുന്നതാണ് എന്നതാണ് ഏറ്റവും വലിയ പ്രസക്തിയും സാധ്യതയും.ബന്ദിപ്പൂർ, നാഗർഹോളെ, ബ്രഹ്മഗിരി,വയനാട് ,മലബാർ എന്നീ വന്യജീവി സംരക്ഷണ കേന്ദ്രങ്ങളും അവയുടെ ബഫർസ്സോണുകളും ഒഴിവാക്കിയാണീ പാത വിഭാവനം ചെയ്യുന്നത്.
ഈ പാതയും കേരളത്തിലെ ദേശീയപാതാ 66 ആറുവരി വികസനവും യാഥാർത്ഥ്യമാവുന്നുത്തോടെ ബേപ്പൂർ തുറമുഖം, അഴീക്കൽ തുറമുഖം ,കൊച്ചി വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം എന്നിവയിലേക്ക് മൈസൂർ, ബാംഗ്ലൂർ,തുകൂർ, ഹാസൻ, ഷിമോഗ,ബെല്ലാരി, ഹൈദരബാദ് തുടങ്ങിയ അയൽ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളെ സുഗമമായി ബന്ധപ്പെടുത്തുവാനാവും.
നിർദ്ദിഷ്ട മൈസൂർ -പുറക്കാട്ടിരി പാത വയനാടിനും കേരളത്തിനു പൊതുവേയും മുന്നോട്ടുള്ള വികസനകുതിപ്പിനു അനിവാര്യമാണ്.കേരളത്തിന്റെയും കർണാടകയുടെയും വിനോദസഞ്ചാര മേഖലയിൽ ഈ പാത അഭൂതപൂർവമായ സാധ്യതകൾ തുറന്നു തരും.ഈ പാത കടന്നുപോകുന്ന മലയോര മേഖലകളിലെ കാർഷിക, വ്യാപാര മേഖലയ്ക്കും ഈ പാത വലിയൊരു അനുഗ്രഹമായിരിക്കും.
Post a Comment