ശ്രീകണ്ടാപുരം പരിപ്പായി സൗഹൃദ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് പരിപ്പായി ഗവൺമെന്റ് എൽപി സ്കൂൾ റോഡ് ശുചീകരിച്ചു.
റോഡിന്റെ ഇരുവശങ്ങളിലും കാട് നിന്നു കഴിഞ്ഞാൽ റോഡിന്റെ വശങ്ങൾ ചേർന്ന് നടക്കാൻ സാധിക്കാതെ വരികയും അതുമൂലം കുഞ്ഞുങ്ങൾ റോഡിന്റെ മധ്യഭാഗം ചേർന്ന് നടക്കുന്ന സാഹചര്യവും ഉണ്ടാകും. അത് കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണ്. വാഹനങ്ങൾക്ക് കടന്നുപോകാൻ ബുദ്ധിമുട്ട് നേരിടും.
അതിനാൽ ആണ് സുരക്ഷിതമായി കുഞ്ഞുങ്ങൾക്ക് നടന്നു പോകാൻ സാധിക്കുന്ന തരത്തിലേക്ക് കാട് പൂർണമായും വെട്ടി നീക്കിയത്.
ഇഴജന്തുക്കൾ പോലുള്ളവ കാടിനുള്ളിൽ കയറിയിരിക്കാൻ ഉള്ള സാധ്യതയും തള്ളിക്കളയാൻ ആവില്ല. ആയതിനാൽ കാട് നീക്കി റോഡ് മനോഹരമാക്കിയത് മൂലം എൽപി സ്കൂളിലെ കുഞ്ഞുങ്ങൾക്കും കാൽനടയാത്രക്കാർക്കും വലിയ ഉപകാരമാണ് ഉണ്ടായിരിക്കുന്നത്.
സമൂഹത്തോട് പ്രതിബദ്ധതയുള്ള ഇത്തരത്തിലുള്ള യുവാക്കളും യുവജന സംഘടനകളും നാടിന്റെ അഭിമാനമാണെന്നും യുവാക്കളുടെ കൂട്ടായ്മയിൽ ഉള്ള ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കാണുമ്പോൾ ഏറെ സന്തോഷം ഉണ്ടെന്നും വ്യാപാരികളും നാട്ടുകാരും പ്രതികരിച്ചു.
Post a Comment