കടുത്ത ഛർ​ദ്ദിയെ തുടർന്ന് മലയാളി യുവതി മരിച്ച സംഭവത്തിൽ ​ദുരൂഹത: ഭർത്താവിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ, പരാതിയുമായി ബന്ധുക്കൾ


ബെംഗളൂരുവിൽ മലയാളി യുവതി മരിച്ച സംഭവത്തിൽ ​ദുരൂഹതയുണ്ടെന്ന് ബന്ധുക്കളുടെ ആരോപണം. കണ്ണൂർ കൂത്തുപറമ്പ് സ്വദേശിനി സ്നേഹ രാജന്റെ മരണത്തിലാണ് ബന്ധുക്കൾ ദുരൂ​​​ഹത ആരോപിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കടുത്ത ഛർ​ദ്ദിയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മുപ്പത്തഞ്ചുകാരിയായ സ്നേഹ മരിച്ചത്.

പത്തനംതിട്ട സ്വദേശിയായ ഭർത്താവ് മകനുമൊപ്പം ബെം​ഗളുരുവിൽ താമസിക്കുകയായിരുന്ന സ്നേഹ ഐടി മേഖലയിലായിരുന്നു ജോലി ചെയ്തിരുന്നത്

കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്നേഹ മരിച്ച വിവരം വീട്ടുകാരറിയുന്നത്. പ്രമേഹരോഗിയാണ് സ്നേഹ. കടുത്ത ഛർദിയെ തുടർന്നാണ് തിങ്കളാഴ്ച പുലർച്ചെ ആശുപത്രിൽ പ്രവേശിപ്പിക്കുന്നത്. പിന്നീട് സ്നേഹ മരിച്ചുവെന്ന വിവരമാണ് ഹരി വീട്ടുകാരെ അറിയിക്കുന്നത്.മരണമറിഞ്ഞതിന് പിന്നാലെ ബന്ധുക്കൾ നൽകിയ പരാതിയിൽ സർജാദ്പൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. ഗുരുതരാവസ്ഥയിലായ സ്നേഹയെ ആശുപത്രിയിൽ കൊണ്ടുപോകുന്നത് ഹരി വൈകിപ്പിച്ചുവെന്നാണ് ബന്ധുക്കളുടെ ആരോപണം.

ഭർത്താവിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. മരണത്തിൽ ദുരൂഹത തോന്നിയതോടെയാണ് ബന്ധുക്കൾ സർജാപൂർ പൊലീസിൽ പരാതിപ്പെട്ടത്. ബുധനാഴ്ച പുലർച്ചയാണ് സ്നേഹയുടെ മൃതദേഹം വീട്ടിലെത്തിച്ചത്. പോസ്റ്റ്മോർട്ടത്തിനു ശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.

Post a Comment

Previous Post Next Post