സണ്ണി ജോസഫ് പേരാവൂർ ഒഴിയുമ്പോൾ വഴി തുറക്കുന്നത് സോണി സെബാസ്റ്റ്യനോ...? സജീവ് ജോസഫ് പേരാവൂരിലേക്ക് മാറി പകരം സോണി സെബാസ്റ്റ്യനു ഇരിക്കൂർ...! അഭ്യൂഹങ്ങൾ സത്യമോ..??

ഉളിക്കൽ/നടുവിൽ/ആലക്കോട് : എ ഗ്രൂപ്പിനെ തനിക്കൊപ്പം നിർത്താൻ കെ സി വേണുഗോപാലിന്റെ സർജിക്കൽ സ്ട്രൈക്ക്, സോണി സെബാസ്റ്റ്യന് സീറ്റ്‌. അത് വഴി നാഥൻ ഇല്ലാതെ നിക്കുന്ന സ്വന്തം ജില്ലയിലെ എ ഗ്രൂപ്പിനെ തനിക്കൊപ്പം ചേർത്തു കരുത്ത് ആർജിക്കാൻ കെ സി വേണുഗോപാൽ ഒരുങ്ങുന്നതായി അഭ്യൂഹങ്ങൾ ശക്തം. 

യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ ഉൾപ്പെടെ ഉള്ള കണ്ണൂർ ജില്ലയിലെ എ ഗ്രൂപ്പിനെ ഒപ്പം നിർത്താൻ സാധിച്ചാൽ സ്വന്തം ജില്ലയിലും കെ സി കരുത്താർജ്ജിക്കും.

സണ്ണി ജോസഫ് കെപിസിസി പ്രസിഡണ്ട് ആയതോടെ വരുന്ന തിരഞ്ഞെടുപ്പിൽ പേരാവൂരിൽ മത്സരിക്കാൻ സാധ്യത കുറവാണ്. അങ്ങനെ ഒഴിവ് വരുന്ന പേരാവൂർ സീറ്റ് നിലവിലെ ഇരിക്കൂർ എംഎൽഎ അഡ്വക്കേറ്റ് സജീവ് ജോസഫിന് നൽകി അവിടെ വിജയം ഉറപ്പിക്കുകയും, ഒഴിവു വരുന്ന ഇരിക്കൂർ സീറ്റ്‌ സോണി സെബാസ്റ്റ്യന് നൽകി എ ഗ്രൂപ്പിനെ തന്റെ പക്ഷത്തു ആക്കുകയും ചെയ്യാം.

ഭരണം കിട്ടുന്ന സാഹചര്യം ഉണ്ടായാൽ കെ സി വേണുഗോപാൽ മുഖ്യമന്ത്രി സ്ഥാനത്തോട്ട് പരിഗണിക്കപ്പെടും, ആ അവസരത്തിൽ സോണി സെബാസ്റ്റ്യൻ വഴി എ ഗ്രൂപ്പിന്റെ പിന്തുണ ഒന്നൂടെ ഊട്ടി ഉറപ്പിക്കാൻ കെ സി കവേണുഗോപാലിനു സാധിക്കും.

കഴിഞ്ഞ വർഷം സീറ്റ്‌ നൽകാത്തത്തിൽ എ ഗ്രൂപ്പിന് കെ സി വേണുഗോപാലിനോടുള്ള വിരോധം ഇതോടെ ഇല്ലാതാവും. സോണി സെബാസ്റ്റ്യനു സീറ്റ്‌ നൽകി തിരെഞ്ഞെടുപ്പ് പ്രചരണങ്ങളിലും സോണിക്കായി കെ.സി. സജീവമായി ഉണ്ടാവാൻ ആണ് സാധ്യത. 

കുത്തകയാക്കി വെച്ചിരുന്ന എം എൽ എ സ്ഥാന നഷ്ടവും, ഉമ്മൻ ചാണ്ടിയുടെ വിയോഗവും മൂലം ആകെ മനസ്സ് മടുത്തു നിന്ന ഇരിക്കൂറിലെ എ ഗ്രൂപ്പ്‌ കാർക്ക് ഏറെ പ്രതീക്ഷയും ആത്മവിശ്വാസവും ആശ്വാസവും നൽകുന്നതാണ് ഈ വാർത്തകൾ.

Post a Comment

Previous Post Next Post