യുത്ത് കോൺഗ്രസ് ഉദയഗിരി മണ്ഡലം കമ്മിറ്റി പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണവും ലഹരിക്കെതിരെ ദീപം തെളിയിക്കലും പ്രതിഞ്ജ എടുക്കലും ഇന്ന് Iyc



ഉദയഗിരി : ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഉദയഗിരി മണ്ഡലം കമ്മിറ്റിയുടെ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് അഡ്വ: ജോസഫ് നോബിളിന്റെ സ്ഥാനാരോഹണവും ലഹരിക്കെതിരെ ദീപം തെളിയിക്കലും പ്രതിഞ്ഞ എടുക്കലും ഇന്ന് മെയ് 06 ചൊവ്വ വൈകുന്നേരം 4.30 ന് ഉമ്മൻചാണ്ടി നഗറിൽ (ഉദയഗിരി ഇന്ദിരാഭവൻ) വെച്ച് നടക്കും.

യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹൻ ഉത്ഘാടനം ചെയ്യും ചടങ്ങിൽ അദ്ധ്യക്ഷത ശ്രീ. പ്രിൻസ് പി. ജോർജ്ജ് (പ്രസിഡണ്ട്, ഇരിക്കൂർ അസംബ്ലി യൂത്ത് കോൺഗ്രസ് കമ്മിറ്റി) നിർവഹിക്കും.സ്വാഗതം ശ്രീ. ഡിൽജോ മൈലപ്പറമ്പിലും കൂടാതെ പ്രമുഖ നേതാക്കളും പങ്കെടുക്കുന്നു.

Post a Comment

Previous Post Next Post