തളിപ്പറമ്പ് നോർത്ത് ഉപജില്ലാ കലോത്സവത്തിൽ നടുവിൽ ഹയർ സെക്കൻഡറി സ്കൂളിന് അഭിമാന നേട്ടം.Naduvil HSS


നടുവിൽ: തളിപ്പറമ്പ് നോർത്ത് ഉപജില്ലാ കലോത്സവത്തിൽ നടുവിൽ ഹയർ സെക്കൻഡറി സ്കൂളിന് അഭിമാന നേട്ടം.യുപി വിഭാഗം സംഘനൃത്ത മത്സരത്തിൽ എ ഗ്രേഡ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി നടുവിൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ. ഇതിലൂടെ ഇവർ ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരം സ്വന്തമാക്കി.

വിജയികളായ ഈ വിദ്യാർത്ഥികൾ എല്ലാം നടുവിൽ നാട്യമഞ്ജരി സ്കൂൾ ഓഫ് ഡാൻസിലെ നൃത്ത വിദ്യാർത്ഥികളാണ്. നൃത്ത പരിശീലനം നൽകിയിരിക്കുന്നത് നന്ദന രാജുവും വൈഷ്ണ രാജേഷുമാണ്.ഒക്ടോബർ 27ന് ആരംഭിച്ച കലോത്സവം നാല് ദിവസത്തെ ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ ഇന്ന് തിരശ്ശീല വീഴും.

അതേസമയം, ഹൈസ്കൂൾ വിഭാഗം സംഘനൃത്തത്തിലും നടുവിൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ എ ഗ്രേഡ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു.കലയും കഴിവും ചേർന്ന ഈ വിജയം സ്കൂളിനും നാടിനും അഭിമാനമായി.

നൂറിലധികം സ്ക്കൂളുകളിൽ നിന്നും ഏകദേശം 8000 ത്തോളം മത്സരാർത്ഥികൾ മാറ്റുരയ്ക്കുന്ന ഈ കലാമാമാങ്കത്തിന് നടുവിൽ ഹയർ സെക്കണ്ടറി സ്ക്കൂളിലും സമീപപ്രദേശങ്ങളിലുമായാണ് 14 വേദികൾ ഒരുക്കിയിട്ടുണ്ടായിരുന്നത്.

Post a Comment

Previous Post Next Post