*പശുക്കടവ്* : മരുതോങ്കര പഞ്ചായത്തിലെ പശുക്കടവിൽ 8,9,10 വാർഡിലെ ഒരു കൂട്ടം യുവജനങ്ങൾ വോട്ട് ബഹിഷ്കരിക്കുന്നു. 5 കൊല്ലത്തെ ഭരണം മാറാനായിട്ടും ഇതുവരെ യുവജനങ്ങളുടെയും കുട്ടികളുടെയും ആവശ്യമായ കളിസ്ഥലം കൊണ്ടുവരാൻ ആർക്കും ആർക്കും സാധിച്ചിട്ടില്ല.അതിലേറ്റിക്സിലും സ്പോർട്സിലും കഴിവുകൾ ഒരുപാട് ഉള്ള കുട്ടികൾ ഉണ്ടായിട്ടും അവർക്ക് അവരുടെ കഴിവുകൾ വളർത്തിയെടുക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ഫുട്ബോൾ ക്രിക്കറ്റ് പോലുള്ള വിനോദങ്ങളിൽ ഏർപ്പെടാൻ പല സ്ഥലങ്ങളിലേക്ക് അലയുന്ന അവസ്ഥയാണ് നമ്മുടെ നാട്ടിലെ കുട്ടികൾക്ക്.. അതിനൊരു പരിഹാരം വേണം എന്ന ലക്ഷ്യത്തോടെയാണ് വോട്ട് ബഹിഷ്കരണം എന്ന ആശയവുമായി ഒരു കൂട്ടം യുവജനങ്ങൾ മുന്നോട്ട് വരുന്നത്. *കളിസ്ഥലം കൊണ്ടുവരുന്നവർക്ക് വോട്ട്.. ഇല്ലെങ്കിൽ ആർക്കും വോട്ടില്ല*.
Report :Erin Varghese

Post a Comment