കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ നടുവിൽ ഡിവിഷൻ LDF സ്ഥാനാർഥിയെ പ്രഖ്യാപിച്ചു.


 കണ്ണൂര്‍: ജില്ലാ പഞ്ചായത്തില്‍ ഇടത് മുന്നണി കോണ്‍ഗ്രസ് എസിന് അനുവദിച്ച നടുവില്‍ ഡിവിഷനില്‍ രാജേഷ് മാത്യൂ പുതുപ്പറമ്പിലിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് എസ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് കെ കെ ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, യു ബാബുഗോപിനാഥ്, ഇ പി ആര്‍ വേശാല, എം ഉണ്ണികൃഷ്ണന്‍, കെ എം വിജയന്‍, ടി കെ എ ഖാദര്‍, രാജേഷ് മാത്യു, കെ സി അബ്ദുല്‍ ഖാദര്‍, സന്തോഷ് വി കരിയാട്, റനീഷ് മാത്യു പ്രസംഗിച്ചു.

തേര്‍ത്തല്ലി എരുവാട്ടി സ്വദേശിയായ രാജേഷ് മാത്യൂ പുതുപ്പറമ്പില്‍ കോണ്‍ഗ്രസ് -എസ് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറിയാണ്. കെ എസ് യു (എസ്)ലൂടെ വിദ്യാര്‍ത്ഥി സംഘടനാ രംഗത്ത് സജീവമായി.കെ എസ് യു- എസ് ജില്ലാ പ്രസിഡന്റായിരുന്നു.കര്‍ഷക കോണ്‍ഗ്രസ് എസ് സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി. തടിക്കടവ് സര്‍വ്വീസ് സഹകരണ ബാങ്ക് ഡയരക്ടര്‍ ,തേര്‍ത്തല്ലി മേരിഗിരി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി ടി എ പ്രസിഡന്റ്, എരുവാട്ടി ജനത വായനശാല കലാ സാംസ്‌കാരിക വേദി പ്രസിഡന്റ്എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു.കോണ്‍ഗ്രസ് എസ് ജില്ലാ ജനറല്‍ സെക്രട്ടറി പരേതനായ മാത്യൂ പുതുപ്പറമ്പിലിന്റെയും ത്രേസ്യാമ്മ മാത്യുവിന്റെയും മകനാണ്.ഭാര്യ :ഷീബ ജോസ് പുള്ളിറ്റ്,മക്കള്‍: അലന്‍ മാത്യൂഅല്‍ഫിയ ട്രീസ , ആഡംജോ രാജേഷ്

Post a Comment

Previous Post Next Post