കെഎസ്ആർടിസി സ്വിഫ്റ്റിൽ 50 വനിത ഡ്രൈവർ 🚧🚧

കെഎസ്ആർടിസി സ്വിഫ്റ്റിൽ വനിത ഡ്രൈവർ കം കണ്ടക്ടർ ഒഴിവ്. കരാർ വ്യവസ്ഥയിൽ ദിവസ വേതന നിയമനമാണ്.

50 ഒഴിവ്. ജനുവരി 21 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: പത്താം ക്ലാസ്/ തത്തുല്യ ജയം, ഹെവി ഡ്രൈവിങ് ലൈസൻസ് അല്ലെങ്കിൽ ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ്.

തിരഞ്ഞെടുക്കപ്പെട്ടാൽ മോട്ടർ വെഹിക്കിൾ വകുപ്പിൽ നിന്ന് നിശ്ചിത സമയത്തിന് ഉള്ളിൽ കണ്ടക്ടർ ലൈസൻസ് നേടണം.

പാസഞ്ചർ ട്രാൻസ്പോർട്ട് വാഹനം ഓടിക്കുന്നതിനുള്ള ആരോഗ്യം ഉണ്ടായിരിക്കണം. പ്രായപരിധി: എച്ച്പിവി ലൈസൻസ് ള്ളവർക്ക് 45 വയസ്സും എൽ എം വി ലൈസൻസ് ഉള്ളവർക്ക് 30 വയസ്സും.

ശമ്പളം: എട്ട് മണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ. അധിക മണിക്കൂറിന് 130 രൂപ അലവൻസായി നൽകും. തിരഞ്ഞെടുപ്പ് രീതി: എഴുത്ത് പരീക്ഷ, ഡ്രൈവിങ് ടെസ്‌റ്റ്, ഇൻ്റർവ്യൂ എന്നിവ അടിസ്‌ഥാനമാക്കി തയാറാക്കുന്ന റാങ്ക് ലിസ്‌റ്റ് മുഖേന. വെബ്സൈറ്റ്: www.cmd.kerala.gov.in


Post a Comment

Previous Post Next Post