നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്റ് റൂറല്‍ ഡവലപ്‌മെന്റ് (NABARD) ല്‍ അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ് വിജ്ഞാപനമെത്തി. ആകെ 162 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. താല്‍പര്യമുള്ളവര്‍ക്ക് ഫെബ്രുവരി 03ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
https://chat.whatsapp.com/HMK7XnC0KUP3rBOUMmKuwq
*തസ്തികയും ഒഴിവുകളും*
നബാര്‍ഡില്‍ ഡെവലപ്‌മെന്റ് അസിസ്റ്റന്റ് / ഡവലപ്‌മെന്റ് അസിസ്റ്റന്റ് (ഹിന്ദി) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 162.
ഡവലപ്‌മെന്റ് അസിസ്റ്റന്റ് = 159 ഒഴിവുകളും, ഡവലപ്‌മെന്റ് അസിസ്റ്റന്റ് (ഹിന്ദി) വിഭാഗത്തില്‍ മൂന്ന് ഒഴിവുകളുമാണ് ഉള്ളത്. വിവിധ സംസ്ഥാനങ്ങളില്‍ നിയമനം നടക്കും. കേരളത്തില്‍ 3 ഒഴിവുകള്‍ വന്നിട്ടുണ്ട്.
അപേക്ഷ ആരംഭിച്ച തീയതി 17/01/2026
അപേക്ഷ അവസാനിക്കുന്ന തീയതി 03/02/2026
ഓൺലെെൻ അപേക്ഷ ഫീസ് അടയ്ക്കേണ്ട തീയതി 03/02/2026
ഫേസ് 1 പ്രിലിംസ് പരീക്ഷ 21/02/2026
ഫേസ് 2 മെയിൻസ് പരീക്ഷ 12/04/2026
പ്രായപരിധി
21നും 35നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒബിസി മറ്റ് സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
▂
യോഗ്യത
ഡവലപ്‌മെന്റ് അസിസ്റ്റന്റ്
ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ഡിഗ്രി.
അപേക്ഷ നല്‍കുന്ന സംസ്ഥാനത്തെ മാതൃഭാഷയില്‍ പരിജ്ഞാനം ഉണ്ടായിരിക്കണം.
ഡവലപ്‌മെന്റ് അസിസ്റ്റന്റ് (ഹിന്ദി)
ഇംഗ്ലീഷ് ഹിന്ദി എന്നിവ ഒരു വിഷയമായി പഠിച്ചിട്ടുള്ള ഏതെങ്കിലും ഡിഗ്രി.
ഇംഗ്ലീഷി, ഹിന്ദി ട്രാന്‍സ്ലേറ്റ് പരിചയം.
അപേക്ഷ നല്‍കുന്ന സംസ്ഥാനത്തെ മാതൃഭാഷയില്‍ പരിജ്ഞാനം ഉണ്ടായിരിക്കണം.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 23,100 രൂപമുതല്‍ 55,700 രൂപവരെ ശമ്പളമായി ലഭിക്കും.
സര്‍ക്കാര്‍ സര്‍വീസുകാര്‍ക്ക് ലഭിക്കുന്ന അലവന്‍സുകളും, പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങളും ലഭിക്കും.
അപേക്ഷ ഫീസ്
ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 649 രൂപയും, എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 118 രൂപയുമാണ് ഫീസായി അടയ്‌ക്കേണ്ടത്.
പരീക്ഷ
പ്രിലിംസ്, മെയിന്‍സ് പരീക്ഷകള്‍ നടത്തും. ശേഷം ലാംഗ്വേജ് പ്രൊഫിഷ്യന്‍സി ടെസ്റ്റും നടത്തും. പരീക്ഷയില്‍ വിജയിച്ചവര്‍ക്ക് പിന്നീട് ഡോക്യുമെന്റ് വെരിഫിക്കേഷനും നടത്തിയാണ് അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുക.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ നബാര്‍ഡിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് പേജില്‍ നിന്ന് ഡെവലപ്‌മെന്റ് അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. രജിസ്‌ട്രേഷന്‍ ചെയ്ത് അപേക്ഷ ഫോം പൂരിപ്പിക്കുക.
വിശദമായ വിജ്ഞാപനം ചുവടെ നല്‍കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക.
അപേക്ഷ: https://ibpsreg.ibps.in/nabhindec25/
Post a Comment