ജനുവരി19നകംഓണ്‍ലൈനില്‍ അപേക്ഷിക്കാം
സെലക്ഷന്‍ ജെഇഇ മെയിന്‍ 2025 റാങ്കടിസ്ഥാനത്തില്‍ ‘എസ്എസ്ബി’ ഇന്റര്‍വ്യു വഴി
പഠന-പരിശീലന ചെലവുകള്‍ നാവികസേന വഹിക്കുംവിശദവിവരങ്ങള്‍ www.joinindiannavy.gov.in എന്ന സൈറ്റിൽ ലഭ്യമാണ്
ഹയര്‍ സെക്കന്‍ഡറി/പ്ലസ്ടുക്കാര്‍ക്ക് നാവികസേനയില്‍ 10+2 ബിടെക് കേഡറ്റ് എന്‍ട്രി സ്‌കീമിലൂടെ സൗജന്യ എന്‍ജിനീയറിങ് പഠനത്തിനും ഓഫീസറായി ജോലി നേടാനും മികച്ച അവസരം.അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കുംഅപേക്ഷിക്കാം.
എക്സിക്യൂട്ടീവ്, ടെക്നിക്കല്‍ ബ്രാഞ്ചുകളില്‍ 44 ഒഴിവുകളുണ്ട്. ഏഴ് ഒഴിവുകളില്‍ വനിതകളെ നിയമിക്കും.തെരഞ്ഞെടുക്കപ്പെടുന്നകേഡറ്റുകള്‍ക്കായുള്ള ബിടെക് (നാലു വര്‍ഷം) കോഴ്സുകള്‍ 2026 ജൂലൈയില്‍ കണ്ണൂരിലെ ഏഴിമല നാവിക അക്കാഡമിയില്‍ ആരംഭിക്കും. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.joinindiannavy.gov.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഓണ്‍ലൈനില്‍ ജനുവരി 19 വരെ അപേക്ഷ സ്വീകരിക്കും.
വിദ്യാഭ്യാസ യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് മൊത്തം 70 ശതമാനം മാര്‍ക്കില്‍ കുറയാതെ (പത്ത് അല്ലെങ്കില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഇംഗ്ലീഷിന് 50% മാര്‍ക്കുണ്ടാകണം) ഹയര്‍ സെക്കന്ററി/പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം. 2007 ജനുവരി 2 നും 2009 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം. ബിഇ/ബിടെക് പ്രവേശനത്തിനായുള്ള ‘ജെഇഇ മെയിന്‍ 2025’ ഓള്‍ ഇന്ത്യ റാങ്ക്ലിസ്റ്റിലുള്ളവരായിരിക്കണം. ഫിസിക്കല്‍, മെഡിക്കല്‍ ഫിറ്റ്നസുണ്ടായിരിക്കണം വൈകല്യങ്ങള്‍ പാടില്ല.
സെലക്ഷന്‍: നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നവരുടെ ജെഇഇ മെയിന്‍ റാങ്കടിസ്ഥാനത്തില്‍ ചുരുക്കപ്പട്ടിക തയ്യാറാക്കി, സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് (എസ്എസ്ബി) മുമ്പാകെ മാര്‍ച്ച് മുതല്‍ ബാംഗ്ലൂര്‍/ഭോപാല്‍/ കൊല്‍ക്കത്ത/വിശാഖപട്ടണം എന്നിവിടങ്ങളിലായി വിവിധ ടെസ്റ്റുകളടങ്ങിയ ഇന്റര്‍വ്യുവിന് ക്ഷണിക്കും. ഇതു സംബന്ധിച്ച അറിയിപ്പ് എസ്എംഎസ്/ഇ-മെയില്‍ വഴി ലഭ്യമാകും. എസ്എസ്ബി ഇന്റര്‍വ്യുവിന്റെയും സെലക്ഷന്‍ നടപടികളുടെയും വിശദാംശങ്ങള്‍ വെബ്സൈറ്റിലുണ്ട്. ആദ്യമായി ഇന്റര്‍വ്യുവിന് ഹാജരാകുന്നവര്‍ക്ക് എസി-3 ടയര്‍ റെയില്‍ ഫെയര്‍ അനുവദിക്കും. ഇതിനായി ബാങ്ക് പാസ്ബുക്കിന്റെ ആദ്യപേജിന്റെ ഫോട്ടോകോപ്പി അല്ലെങ്കില്‍ ചെക്ക് ലീഫ് നല്‍കണം. എസ്എസ്ബി മാര്‍ക്ക് അടിസ്ഥാനമാക്കി മെരിറ്റ് ലിസ്റ്റ് തയ്യാറാക്കി കേഡറ്റുകളെ തെരഞ്ഞെടുക്കും. വൈദ്യപരിശോധനയുണ്ടാവും. പോലീസ് വെരിഫിക്കേഷന്റെ അടിസ്ഥാനത്തിലാവും നിയമനം.
പരിശീലനം: കേഡറ്റുകള്‍ക്ക് നാലു വര്‍ഷ ബിടെക് കോഴ്സില്‍ അപ്ലൈഡ് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ബ്രാഞ്ചുകള്‍ പഠിക്കാം. ആഹാരം, വസ്ത്രം, പുസ്തകം അടക്കമുള്ള പഠന പരിശീലന ചെലവുകളെല്ലാം നാവികസേന വഹിക്കും. കോഴ്സ് പൂര്‍ത്തിയാവുമ്പോള്‍ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെഎന്‍യു) ബിരുദ സമ്മാനിക്കും. തുടര്‍ന്ന് ഓഫീസറായി നിയമനം ഉണ്ടാവും. ശമ്പളം, ബത്തകള്‍, ഇന്‍ഷുറന്‍സ്, ഗ്രാറ്റുവിറ്റി അടക്കമുള്ള വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും
Post a Comment