ഹോട്ടൽ മാനേജ്‌മെന്റ് പ്രവേശനം: NCHM JEE 2026-ന് അപേക്ഷിക്കാം; പരീക്ഷ ഏപ്രിൽ 25-ന്



▪️ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) 2026-27 അധ്യയന വർഷത്തെ ബി.എസ്‌സി. (ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ) കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയായ നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ് ജോയിന്റ് എൻട്രൻസ് എക്സാമിനേഷന് (NCHM JEE-2026) അപേക്ഷ ക്ഷണിച്ചു. 

കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (CBT) മോഡിലായിരിക്കും പരീക്ഷ നടക്കുക.

📍പ്രധാന തീയതികൾ

ഓൺലൈൻ അപേക്ഷ: 2025 ഡിസംബർ 26 മുതൽ 

2026 ജനുവരി 25 വൈകുന്നേരം 05:00 മണി വരെ സമർപ്പിക്കാം.

ഫീസടയ്ക്കാനുള്ള അവസാന തീയതി: 2026 ജനുവരി 25 രാത്രി 11:50 വരെ..

പരീക്ഷാ തീയതി: 2026 ഏപ്രിൽ 25 (ശനിയാഴ്ച).

പരീക്ഷാ സമയം: രാവിലെ 11:00 മുതൽ ഉച്ചയ്ക്ക് 01:00 വരെ.

അപേക്ഷയിലെ തിരുത്തലുകൾ: വെബ്സൈറ്റിലൂടെ പിന്നീട് അറിയിക്കും.

കൂടുതൽ വിവരങ്ങൾക്ക്
 യോഗ്യത, സ്കീം, ഫീസ്, സംവരണം തുടങ്ങിയ കൂടുതൽ വിവരങ്ങൾ അടങ്ങിയ ഇൻഫർമേഷൻ ബുള്ളറ്റിൻ https://exams.nta.nic.in/nchm-jee/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

▪️ ഉദ്യോഗാർത്ഥികൾക്ക് ഈ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

🔸 ഹെൽപ്പ് ഡെസ്ക്: 011-40759000 / 011-69227700
 ഇമെയിൽ: nchm@nta.ac.in.


Post a Comment

Previous Post Next Post