സുപ്രീം കോര്‍ട്ട് ഓഫ് ഇന്ത്യ ലോ ക്ലര്‍ക്ക് തസ്തികയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. ആകെ 90 ഒഴിവുകളാണ് വന്നിട്ടുള്ളത്. ലോ മേഖലയില്‍ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ ഒഫീഷ്യല്‍ വെബ്‌സൈറ്റ് മുഖാന്തിരം ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. അവസാന തീയതി ഫെബ്രുവരി 07.
https://chat.whatsapp.com/HMK7XnC0KUP3rBOUMmKuwq
*തസ്തികയും ഒഴിവുകളും*
സുപ്രീം കോടതിയില്‍ ലോ ക്ലര്‍ക്ക് കം റിസര്‍ച്ച് അസോസിയേറ്റ്‌സ് റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 90. കരാര്‍ നിയമനമാണ് നടക്കുന്നത്.
*ശമ്പളം*
പ്രതിമാസം ഒരു ലക്ഷം രൂപയാണ് അടിസ്ഥാന ശമ്പളമായി നിശ്ചയിച്ചിട്ടുള്ളത്.
പ്രായപരിധി
20 വയസുമുതല്‍ 32 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. നിയമാനുസൃത വയസിളവ് അനുവദിക്കും.
യോഗ്യത
അംഗീകൃത സ്ഥാപനത്തില്‍ നിന്ന് നിയമ ബിരുദം (എല്‍എല്‍ബി 3 വര്‍ഷം/ 5 വര്‍ഷം) നേടിയിരിക്കണം.
അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അവസരമുണ്ട്.
ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.
ആവശ്യമായ സ്‌കില്ലുകള്‍
റിസര്‍ച്ച്, അനലറ്റിക്കല്‍ കഴിവുകള്‍ ആവശ്യമാണ്.
കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉണ്ടായിരിക്കണം.
e-SCR, Manupatra, SCC Online, LexisNexis, Westlaw, പരിചയം.
തിരഞ്ഞെടുപ്പ്
മുന്ന് ഘട്ടങ്ങളായാണ് സെലക്ഷന്‍ നടപടികള്‍. ആദ്യ ഘട്ടം ഒഎംആര്‍ പരീക്ഷയും, രണ്ടാം ഘട്ടത്തില്‍ സബ്ജക്ടീവ് എഴുത്ത് പരീക്ഷയും നടത്തും. ശേഷം ഇന്റര്‍വ്യൂ ഉണ്ടായിരിക്കും. തുടര്‍ന്ന് അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് നിയമനങ്ങള്‍ നടക്കും.
നിലവില്‍ മാര്‍ച്ച് 7നാണ് പരീക്ഷ തീരുമാനിച്ചിട്ടുള്ളത്. ഇതില്‍ മാറ്റം വരാം
അപേക്ഷ ഫീസ്
750 രൂപ അപേക്ഷ ഫീസായി അടയ്ക്കണം. പുറമെ ബാങ്ക് ചാര്‍ജും ഉണ്ടായിരിക്കും.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവര്‍ സുപ്രീം കോടതിയുടെ ഒഫീഷ്യല്‍ റിക്രൂട്ട്‌മെന്റ് ലിങ്ക് സന്ദര്‍ശിക്കുക. ശേഷം ലോ ക്ലര്‍ക്ക് റിക്രൂട്ട്‌മെന്റ് നോട്ടിഫിക്കേഷന്‍ തിരഞ്ഞെടുക്കുക. വിശദമായി വായിച്ച് മനസിലാക്കിയതിന് ശേഷം തന്നിരിക്കുന്ന ലിങ്ക് മുഖേന അപേക്ഷ പൂര്‍ത്തിയാക്കുക.
അപേക്ഷ: https://cdn3.digialm.com
Post a Comment