ആലക്കോട്: പാണത്തൂർ - ഇരിട്ടി റൂട്ടിലോടുന്ന 'ജേക്കബ്സ്' ബസ്സിൽ ക്ലീനറായി ജോലി ചെയ്തുകൊണ്ട് തന്നെ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും എം.കോം ഒന്നാം സെമസ്റ്റർ പരീക്ഷയിൽ ഫസ്റ്റ് ക്ലാസ്സ് മാർക്ക് കരസ്ഥമാക്കി ആലക്കോട് സ്വദേശി ജിനു - ഹെന ദമ്പതിയുടെ മകൻ അലൻ ജിനു.
കഠിനമായ ജോലിക്കിടയിലും പഠനത്തിന് ആവശ്യമായ സൗകര്യങ്ങളും വലിയ പിന്തുണയും നൽകിയത് ജേക്കബ്സ് ബസ് ഉടമ ജിജോ ജേക്കബാണ്. മാർഗനിർദ്ദേശങ്ങളുമായി ബസ് കണ്ടക്ടർ മഹേഷ് പി.എം, ഡ്രൈവർ ജസ്റ്റിൻ ജോർജ് എന്നിവരും പൂർണ പിന്തുണ നൽകി. ഒരു വർഷത്തോളമായി പാണത്തൂർ റൂട്ടിൽ ബസ് ക്‌ളീനറായി ജോലി ചെയ്തു വരുന്നു.
Post a Comment