തിമിരി ഗവ: യു പി സ്കൂളിലെ 1988-95 ബാച്ച് "തിരുമുറ്റം" കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അധ്യാപക ദിനത്തോടനുബന്ധിച്ച് തങ്ങളെ അജ്ഞതയുടെ ഇരുളറകളിൽ നിന്നും അറിവിന്റെ ആദ്യ പാഠങ്ങളിലേക്കാനയിച്ച ജ്ഞാനജ്യോതിസുകളെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് അവരവരുടെ വീടുകളിൽ പോയി പൊന്നാട അണിയിച്ചു കൊണ്ട് കൂട്ടായ്മയുടെ മെമെന്റോ നൽകി ആദരിച്ചു. ചടങ്ങിന് ഷൈജ രാജപ്പൻ, ജിൻസി കുര്യാക്കോസ് സുഭാഷ് പി , മനോജ് , ജോമോൻ, ഷിജു കെ എസ്,പ്രതീഷ്, ശിവ പ്രസാദ്, സുകുമാരൻ പെരിങ്ങാല, ലിന്റോ ലൂക്കോസ് എന്നിവർ നേതൃത്വം നൽകി...
മുതിർന്ന അധ്യാപകരെ ആദരിച്ചു
Malayoram News
0

Post a Comment