കക്കയം: കക്കയം ടൗണിൽ നിന്ന് 12 കിലോമിറ്റർ അകലെ KSEB യുടെ കീഴിലുള്ള കക്കയത്തെ ,വാൽവ് ഹൗസിൻ്റെ ഗേറ്റിനടുത്ത് കടുവയുടെ സാന്നിധ്യം. കുറെ നാളുകളായി കടുവയുടെ സാന്നിധ്യം സ്ഥിരികരിച്ചിരുന്നെങ്കിലും, ഇന്നലെ വൈകിട്ട് 4 മണിയോടെ ആണ്, വാൽവ് ഹൗസിലെ ജീവനക്കാർ തങ്ങളുടെ ജോലി സ്ഥലത്തിന് 50 മീറ്റർ അകലെ കടുവയുടെ സാന്നിധ്യം നേരിട്ട് കണ്ടത്. കടുവയുടെ സാന്നിധ്യം നേരിട്ട് കണ്ടതോടെ ജിവനക്കാർ ഭയാശങ്കയിലാണ്, കക്കയം ടൗണുമായി ബന്ധപെട്ടു കിടക്കുന്നതിനാൽ കക്കയം മലയോര മേഖലയിലെ ആളുകളും ഭയാശങ്കയിൽ ആയതിനാൽ, വനം വകുപ്പ് ജനങ്ങളുടെ ആശങ്കക്ക് വിരാമിട്ട് ,ജനവാസ മേഖലകളിൽ ക്യാമറകൾ വെച്ച് നിരിക്ഷണം ശക്തമാക്കണമെന്നും, ജനങ്ങളുടെ ആശങ്കക്ക് അറുതി വരുത്തണമെന്നും, വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നു.
കക്കയം വാൽവ് ഹൗസിനോട് ചേർന്ന് കടുവയുടെ സാന്നിധ്യം.
Malayoram News
0
Post a Comment