ഒ. ടീ.ബഷീർ അനുസ്മരണം തുറമുഖ-പുരാ വസ്തു വകുപ്പ് മന്ത്രി അഹ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു

പാലേരി:
ഇന്ത്യൻ നാഷണൽ ലീഗ്
മുൻ സംസ്ഥാന പ്രവർത്തക സമിതി അംഗവും ,ജില്ലാ ട്രഷററും, കുറ്റ്യാടി മേഖല കൺവീനറും, പേരാമ്പ്ര മണ്ഡലം പ്രസിഡണ്ടും ആയിരുന്ന പാലേരിയിലെ ഒ. ടി.ബഷീർ ൻ്റ് ഒന്നാം ചരമ വാർഷിക ദിനത്തിൽ INL കുറ്റ്യാടി മേഖല കമ്മിറ്റി സംഘടിപ്പിച്ച
" ഒ. ടീ.ബഷീർ അനുസ്മരണം"
17-01-2022 തിങ്കൾ 5 മണിക്ക് പാലേരി ടൗണിൽ നടന്നു.
മേഖല ചെയർമാൻ ഇ.കെ.പോക്കർൻ്റ്  അധ്യക്ഷ തയിൽ നടന്ന യോഗം.തുറമുഖ-പുരാ വസ്തു വകുപ്പ് മന്ത്രി അഹ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു.

INL സംസ്ഥാന ജന: സെക്രട്ടറി കാസിം ഇരിക്കൂർ
 മുഖ്യ പ്രഭാഷണം
നടത്തി.ഒ. ടീ യുടെ പേരിൽ പൊതു പ്രവർത്തകന് വർഷാ വർഷം ഏർപ്പെടുത്തുന്ന 
 അവാർഡ് പ്രഖ്യാപനവും അനുസ്മരണം പ്രഭാഷണവും സി. എച്ച്. ഹമീദ് മാസ്റ്റർ*(INL സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ) നടത്തി.
ഓ. പി.അബ്ദുറഹിമാൻ ( INL കോഴിക്കോട് ജില്ലാ സെക്രട്ടറി )
മുഹമ്മദ് ചാലിക്കര (പ്രസിഡൻറ്,NLU കോഴിക്കോട് ജില്ല)
 K .G.ലത്തീഫ് (പ്രസിഡൻറ്,INL നാദാപുരം മണ്ഡലം)
ഒ.വി . അബ്ദുൽ ഹമീദ് (സിക്രട്ടറി INL നാദാപുരം മണ്ഡലം)
എന്നിവർ സംസാരിച്ചു..
INL കുറ്റ്യാടി മേഖല  കൺവീനർ താനാരി കുഞ്ഞമ്മദ്  സ്വാഗതവുംറഫീഖ് . കെ. കാവിൽ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post