കടത്തനാടൻ കാർണിവലിന്റെ ബ്രോഷർ പ്രകാശനം കേരള തുറമുഖ വകുപ്പ് മന്ത്രി ബഹു : അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു


 കുറ്റ്യാടി:കനിവ് തേടുന്നവർക്ക് കൈതാങ്ങാകുവാൻ വേണ്ടി ചിന്നൂസ് കൂട്ടായ്മ കുറ്റ്യാടി സംഘടിപ്പിക്കുന്ന പൂപ്പൊലി-കടത്തനാടൻ കാർണിവലിന്റെ ബ്രോഷർ പ്രകാശനം  കേരള തുറമുഖ വകുപ്പ് മന്ത്രി  ബഹു : അഹമ്മദ് ദേവർകോവിൽ വാർഡ് മെമ്പർ എ.സി മജീദിന് നൽകിക്കൊണ്ട് നിർവ്വഹിച്ചു. ചിന്നൂസ് കൂട്ടായ്മ ഉപദേശക സമിതി ചെയർമാൻ എ.കെ. സലാം  അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വച്ച് കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ബ്ലഡ് ബാങ്ക് ആരംഭിക്കുവാനുള്ള നിവേദനം ചിന്നൂസ് കോർഡിനേറ്റർ എൻ.പി. സലാം മന്ത്രിക്ക് സമർപ്പിച്ചു. എ.സി മജീദ്,OVലത്തീഫ്,അരീക്കര അബ്ദുൽ അസീസ്, ഉബൈദ് വാഴയിൽ, കിണറ്റും കണ്ടി അമ്മദ്, ഹമീദ് സ്പർശം,TC അഷ്‌റഫ്,സന്ധ്യ കരണ്ടോട്, പി.പി.ദിനേശൻ മാസ്റ്റർ, അജ്നാസ് ഗാലക്സി,ഇ.കെ കരണ്ടോട്,ജമാൽ കോരങ്കോട്, കരുണാകരൻ കെ, തയ്യിൽ ഗിരീശൻ , ജമാൽ പാറക്കൽ തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. സലാം ടാലന്റ് സ്വാഗതവും നസീർ ചിന്നൂസ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post