കായണ്ണ:പഞ്ചായത്തിനുമുന്നിൽ പോറാളി ക്വറിക്കെതിരെയുള്ള സമരം 101 ദിവസം പിന്നിട്ട സാഹചര്യത്തിൽ സമര സമതി പഞ്ചായത്ത് ഓഫീസിനുമുന്നിൽ റീത്തുവച്ചു മെഴുകുതിരി കത്തിച്ചു പ്രതിഷേധിച്ചു.പഞ്ചായത്ത് ഓഫീസിനുമുന്നിൽ 101 ദിവസമായി റിലെ സമരം തുടർന്നിട്ടും ക്വാറിക്ക് കൊടുത്ത ലൈസൻസ് റദ്ദാക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഭരണാധികാരികൾ നിരവധി വീടുകൾക്കും കാറ്റുള്ളമല സെന്റ് മേരീസ് ദേവാലയത്തിനും സ്കൂളിനും ഭീക്ഷണിയായി നിലകൊള്ളുന്ന ക്വാറിക്കെതിരെ ഒരു നടപടിയും ഇതുവരെ കൈക്കൊള്ളാതെ നിഷ്‌ക്രിയിരായിരിക്കുന്നു എന്നു നാട്ടുകാർ ആരോപിക്കുന്നു.
Post a Comment