ചെമ്പനോടയ്ക്ക് സമീപമുള്ള കരിങ്കൽ ക്വാറിയിൽ പരിശോധന : വാഹനങ്ങൾ പിടികൂടി



11Jan2022

കൊയിലാണ്ടി: താലൂക്കിലെ ചെമ്പനോട വില്ലേജിൽ ആലമ്പാറ റോഡിന് സമീപം അനധികൃതമായി പ്രവർത്തിച്ചുവന്നിരുന്ന കരിങ്കൽ ക്വാറിയിൽ കൊയിലാണ്ടി തഹസിൽദാർ സി.പി. മണിയുടെ നേതൃത്വത്തിലുള്ള റവന്യൂസംഘം പരിശോധന നടത്തി വാഹനങ്ങൾ പിടിച്ചെടുത്തു.

ഒരുവിധ രേഖയുമില്ലാതെ പ്രവർത്തിച്ചുവന്ന ക്വാറിയെ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതിന് ചെമ്പനോട വില്ലേജ് ഓഫീസർക്ക് തഹസിൽദാർ നിർദേശം നൽകി. ഖനനത്തിന് ഉപയോഗിച്ച ഹിറ്റാച്ചി, മൂന്ന് ടിപ്പർലോറികൾ എന്നിവ കസ്റ്റഡിയിലെടുത്തു.

വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥനത്തിൽ ജില്ലാ ജിയോളജി വകുപ്പിന് തുടർ നടപടികൾക്കായി നിർദേശംനൽകുമെന്ന് തഹസിൽദാർ അറിയിച്ചു. പരിശോധനയിൽ താലൂക്ക് ഓഫീസ് ജീവനക്കാരായ ടി. ഷിജു, ജോഷി ജോസ്, സി.പി. ലിതേഷ്, ശരത് രാജ് എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post