വടകര-വില്ല്യാപ്പള്ളി-ചേലക്കാട് റോഡിന്റെ അലൈമെന്റ് സർവ്വേപൂർത്തിയായ സാഹചര്യത്തിൽ ശക്തമായ ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകാൻ വില്ല്യാപ്പള്ളി.എം.ജെ.ഹയർസെക്കണ്ടറി സ്കൂളിൽ ചേർന്ന ആക്ഷൻകമ്മറ്റി പ്രവർത്തക സമിതിയോഗം തീരുമാനിച്ചു.ഇരകൾക്ക്അർഹമായ നഷ്ടപരിഹാരം നൽകുക,പരമാവധി സാമൂഹികാഘാതം കുറയ്ക്കാവുന്നതരത്തിൽവീതി10മീറ്ററായി നിജപ്പെടുത്തുക തുടങ്ങി ആക്ഷൻകമ്മറ്റി മുന്നോട്ടുവെച്ച ആവശ്യങ്ങൾ അധികൃതർ അംഗീകരിക്കുന്നില്ലായെങ്കിൽ ജനകീയപ്രക്ഷോഭങ്ങൾക്ക്നേതൃത്വം നൽകാനാണ് തീരുമാനം.
ഇതിന്റെ ഭാഗമായി ഫിബ്രവരി ഒന്നിന് പ്രക്ഷോഭ പ്രഖ്യാപനപ്രചരണ ജാഥ നടത്തും ചേലക്കാട്ട് നിന്ന് ഉൽഘാടനം ചെയ്യുന്ന പ്രചരണജാഥ സൈക്കിൾറാലിയായി വൈകുന്നേരം വടകര ടൗണിൽ സമാപിക്കും
ഇതിനു മുന്നോടിയായി നാല്മേഖലകളുടേയും കൺവൻഷനുകൾ ജനുവരി16,18തിയ്യതികളിലായി നടക്കും ചെയർമാൻ അശോകൻമാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്നപ്രവർത്തക സമിതിയോഗത്തിൽ കൺവീനർ.കെ.പി.ശ്രീധരൻറിപ്പോർട്ട് അവതരിപ്പിച്ചു.ചന്ദ്രൻകുറ്റിയിൽ,സജികുമാർപുത്തൂർ,ആനന്ദകുമാർ,ചന്ദ്രൻകല്ലേരി,റസാക്ക്കല്ലേരി,രജീഷ് വടകര,അബൂബക്കർ വില്ല്യാപ്പള്ളി,കെ.കെ.രമേശ്ബാബു,അബ്ദുൾഹമീദ്,പി.ഷാജുഎന്നിവർസംസാരിച്ചു.
Post a Comment