കൊയിലാണ്ടി
എട്ടുവയസ്സുകാരിയായ ബാലികയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് 23 വർഷം കഠിനതടവും 85,000 രൂപ പിഴയും. കക്കോടി ആയിഷ മൻസിലിൽ റിൽഷാദുൽ എന്ന കുട്ടിമോനെയാണ് (38) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ടി.പി. അനിൽ ശിക്ഷിച്ചത്. പോക്സോനിയമത്തിലെ വിവിധവകുപ്പുകൾ പ്രകാരവും ഐ.പി.സി. പ്രകാരവുമാണ് 23 വർഷം കഠിനതടവ് വിധിച്ചത്. എന്നാൽ ശിക്ഷ ഒരുമിച്ചു അനുഭവിക്കുമ്പോൾ ആറുവർഷം തടവുശിക്ഷ അനുഭവിച്ചാൽ മതി. പിഴസംഖ്യ അടച്ചില്ലെങ്കിൽ മൂന്നുവർഷംകൂടി തടവുശിക്ഷ അനുഭവിക്കണം. 2018 ലാണ് കേസിനാസ്പദമായ സംഭവം. വിദ്യാർഥികളെ ഓട്ടോയിൽ സ്കൂളിൽ കൊണ്ടുവിടുമായിരുന്ന പ്രതി മറ്റുകുട്ടികളെ ഇറക്കിയശേഷം ബാലികയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. വീട്ടിലെത്തിയ ബാലിക വീട്ടുകാരോട്
പീഡനവിവരം പറയുകയായിരുന്നു.
Post a Comment