കൂട്ടാലിടയിൽ യുവാവിനു കുത്തേറ്റു


ബാലുശ്ശേരി : കൂട്ടാലിടയിൽ തടിമില്ല് തൊഴിലാളിയായ യുവാവിന് പട്ടാപ്പകൽ കുത്തേറ്റു. നരവൻപറമ്പത്ത് ഷാജിയെന്ന സാജിദിനെയാണ് ഇതേമില്ലിൽ ജോലിക്കാരനായിരുന്ന ചെങ്ങോട്ടുമ്മൽ ഷിബു ആക്രമിച്ചത്. ഒട്ടേറെത്തവണ കുത്തേറ്റ യുവാവ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിനുശേഷം ഓടിരക്ഷപ്പെട്ട ഷിബുവിനെ നാട്ടുകാർ പിടികൂടിബാലുശ്ശേരി പോലീസിലേൽപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 11.30-ഓടെ മില്ലിലെത്തിയ ഷിബു, സാജിദുമായി വാക് തർക്കമുണ്ടാവുകയും തുടർന്ന് കത്തിയെടുത്ത്
കുത്തുകയുമായിരുന്നു. മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്ന ഇയാൾ ഒരുമാസം മുമ്പാണ് ആശുപത്രി വിട്ടതെന്ന് പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post